Lorem ipsum dolor sit amet, consectetur adipisic ing elit, sed do eiusm
Lorem ipsum dolor sit amet, consectetur adipisic ing elit, sed do eiusm

അഭിനന്ദനങ്ങൾ...

തിരുവനന്തപുരം അതിരൂപതയിലെ RC Schools മാനേജ്‌മന്റ്‌ ടീച്ചേഴ്സ്‌ ഗിൽഡ്‌ സംഘടിപ്പിച്ച സെവൻസ്‌ ഫുട്ബോൾ ടൂർണ്ണ മെന്റിൽ ജൂനിയർ വിഭാഗത്തിൽ അഞ്ചുതെങ്ങ്‌ സെന്റ്‌ ജോസഫ്സ്‌ സ്കൂൾ വിജയികളായി...



Read more

അഞ്ചുതെങ്ങ് സ്വദേശി ഉൾപ്പെടെ മൂന്നു മത്സ്യത്തൊഴിലാളികളെ ആദരിയ്ക്കുന്നു

കടലറിവിന്റെ കലവറകളായ മത്സ്യതൊഴിലാളി പ്രധിനിതികളെ ആദരിക്കുന്നു, Friends of Marine Life (FML), കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയെ ഉൾപ്പെടുത്തി നടത്തുന്ന ചടങ്ങിൽ.
ആഴക്കടലിന്റെ പ്രത്യേകതകളെ, കടലിനടിയിൽ എവിടെ എന്തൊക്കെ ഉണ്ടെന്നതിനെപ്പറ്റി കടലറിവിന്റെ അടിസ്ഥാനത്തിൽ, നിരന്തരമായ സൂക്ഷ്മ നിരീക്ഷണത്തിലൂടെ കണ്ടെത്തുന്ന  മത്സ്യതൊഴിലാളികൾക്ക്  പൊതു സമൂഹത്തിൽ അർഹമായ  പരിഗണനയും ആദരവും നൽകുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഒരു ചടങ്ങ് സംഘടിപ്പിയ്ക്കുന്നതെന്നു ഭാരവാഹികൾ പറയുന്നു.

Friends of Marine Life (FML) നടത്തിയ സമുദ്രഗവേഷണങ്ങളിൽ സജീവ പങ്കാളികൾആയ ആലോഷിയസ് (അഞ്ചുതെങ്ങ്), അലക്സ് (കൊച്ചുതോപ്പ്), തോമസ്‌ (പൂന്തുറ) എന്നിവരെയാണ് ആദരിയ്ക്കുന്നത്.

ജനുവരി 29 വൈകിട്ട് 4 മണിയ്ക്ക് തിരുവനന്തപുരം കേസരി ആഡിറ്റോറിയത്തിൽവച്ചാണ് ചടങ്ങുകൾ നടത്തുന്നത്  മുഖ്യാഥിതിയായ് കവി സുഗതകുമാരി പങ്കെടുക്കുന്ന ചടങ്ങിൽ ജാതിമത ഭെതമെന്ന്വെ എല്ലാപേരും പങ്കെടുക്കുവാൻ ശ്രമിയ്ക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.



Read more

Alumni association...

ഹൃദ്യമായ അനുഭവമായ്‌ പൂർവ്വവിദ്യാർത്ഥി സംഗമം...
23. 01.2016 ശനിയാച്ച ഉചക്ക്‌ 2 മണിക്ക്‌ കൂടിയ പൂർവ്വവിദ്യാർത്ഥി സംഗമം വർഷങ്ങൾക്ക്‌ ശേഷം സഹപാടികളുടെ കണ്ടുമുട്ടലുകൾ കൊണ്ട്‌ ധന്യമായ വേദിയായ്‌ മാറി.
മേയ്‌ മാസത്തിൽ ഇതിന്റെ ഔദ്യോഗികമായ ഉത്ഘാടനം വിവിധ പരിപാടികളോടെ (ഗുരുവന്ദനം, സ്കൂളിൽ പടിച്ചിരുന്ന പ്രതിഭകളെ ആദരിക്കൽ, പൂർവ്വ വിദ്യാർത്ഥി കിടുംബ സംഗമം, കലാപരിപാടികൾ, സ്നേഹവിരുന്നു) നടത്തുവാൻ തീരുമാനിച്ചു. ഇതിനു വേണ്ടി പ്രത്യേകം കമ്മിറ്റികളേയും തെര ഞെടുത്തു. പുർവവിദ്യാർത്ഥി സംഘടനയുടെ കൺവീനറായി ശ്രീ. റെണ്ണിസ്സിനെ തെരഞെടുത്തു.



Read more

Procession...

വിശുദ്ധ സെബസ്താനോസിന്റെ തിരുന്നാളിനോടനുബന്ധിച്ച്‌ നടന്ന ഇടവക പ്രദക്ഷിണം...



Read more

കരുണയുടെ വർഷം...


കരുണയുടെ വർഷാചരണത്തിന്റെ ഭാഗമായി അഞ്ചുതെങ്ങ്‌ സെന്റ്‌ ജോസഫ്സ്‌ ഹയർ സെക്കന്ററി സ്കൂളിൽ 22.01.2016 നു പ്രത്യേക അസംബ്ലിയും സ്കൂളിൽ നിന്ന് സെന്റ്‌ പീറ്റേഴ്സ്‌ ദേവാലയം വരെ മെഴുകുതിരി റാലിയും ദേവാലയത്തിൽ വിദ്യാർത്ഥികൾക്കായ്‌ പ്രത്യേക ദിവ്യബലിയും നടന്നു...



Read more

കരുണയുടെ വർഷം...


കരുണയുടെ വർഷാചരണത്തിന്റെ ഭാഗമായി അഞ്ചുതെങ്ങ്‌ സെന്റ്‌ ജോസഫ്സ്‌ ഹയർ സെക്കന്ററി സ്കൂളിൽ ഇന്നു (22.01.2016) പ്രത്യേക അസംബ്ലിയും സ്കൂളിൽ നിന്ന് സെന്റ്‌ പീറ്റേഴ്സ്‌ ദേവാലയം വരെ മെഴുകുതിരി റാലിയും ദേവാലയത്തിൽ വിദ്യാർത്ഥികൾക്കായ്‌ പ്രത്യേക ദിവ്യബലിയും നടത്തുന്നു.



Read more

ഭക്തജനങ്ങൾക്ക്‌ സ്വാഗതം...



Read more

സ്നേഹസംഗമം 2016...


സോഷ്യൽ മീഡിയാ സൗഹൃദസംഗമം ആശാന്റെ മണ്ണിനു വിരുന്നായി...
ഫെയ്സ്ബുക്ക്‌ കൂട്ടായ്മയായ മലയാളി ഫെയ്സ്ബുക്കേഴ്സും അതിന്റെ ത ന്നെ ചാരിറ്റി ഗ്രൂപ്പായ MFB തണലിലേയും അംഗങ്ങളുടേയും കുടുംബാംഗങ്ങളുടെയും ഒത്തുചേരൽ 13.01.2016 ബുധനാഴ്ച്ച വൈകിട്ട്‌ 5 മണിക്ക്‌ "സേഹസംഗമം 2016" എന്ന പേരിൽ കായിക്കര ആശാൻ സ്മാരകത്തിൽ വച്ച്‌ നടന്നു. ആദ്യമായാണു അഞ്ചുതെങ്ങിൽ ഇത്തരം ഒരു സോഷ്യൽ മീഡിയാ സംഗമം.



Read more

ആദരാഞ്ജലികൾ...


അഞ്ചുതെങ്ങ്‌ സെന്റ്‌ ജോസഫ്സ്‌ സ്കൂളിൽ 1992-94 കാലയളവിൽ ഹെഡ്മാസ്റ്റർ ആയി സേവനം അനുഷ്ടിച്ചിരുന്ന ശ്രീ. കെ. ജി. വിജയകുമാർ അന്തരിച്ചു.



Read more

Carnival 2015

അഞ്ചുതെങ്ങിലെ ക്രിസ്മസ്‌ ആഘോഷങ്ങൾക്ക്‌ മാറ്റ്‌ കൂട്ടിക്കൊണ്ട്‌ 'പുനർജ്ജനി'യുടെ ക്രിസ്മസ്‌ കാർണ്ണിവൽ...
കാണികളുടെ കണ്ണിനും കാതിനും പുതുമകളും മിഴിവും നൽകിക്കൊണ്ട്‌ ഈ വർഷത്തെ കാർണിവൽ വളരെ മ നോഹരമായി നടന്നു. അഞ്ചുതെങ്ങ്‌ ഫെറോനാ വികാരിയും, ഇടവക വികാരിയും, പഞ്ചായത്ത്‌ പ്രസിഡന്റും സംയുക്തമായ്‌ തിരി തെളിച്ചുകൊണ്ട്‌ 22.12.2015 ചൊവ്വാഴ്ച്ച വൈകുന്നേരം 7 മണിക്ക്‌ കാർണ്ണിവൽ ഉത്ഘാടനം ചെയ്തു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ കൂടുതൽ ആളുകളുടെ പങ്കാളിത്തവും അവതരണത്തിൽ വ്യത്യസ്തതയും പുലർത്തിയ ഈ പരിപാടി 10 മണിയോട്‌ കൂടി വേലിമുക്കിൽ സമാപിച്ചു.



Read more

Xmas carnival 2015

പുനർജ്ജനി സാമൂഹ്യ സാംസ്കാരിക സമിതി തുടർച്ചയായി രണ്ടാം തവണയും അഞ്ചുതെങ്ങിലെ എല്ലാ ക്ലബ്ബുകളെയും മറ്റ്‌ യുവജന കൂട്ടായ്മകളെയും ഒരുമിപ്പിച്ചു കൊണ്ട്‌ സംഘടിപ്പിക്കുന്ന 'ക്രിസ്മസ്‌ കാർണ്ണിവൽ' 22.12.2015 ചൊവ്വാഴ്ച്ച വൈകുന്നേരം 5.30 നു മാമ്പള്ളിയിൽ നിന്നാരംഭിച്ച്‌ വേലിമുക്കിൽ സമാപിക്കുന്നു.



Read more

Xmas celebrations in catechism classes

അഞ്ചുതെങ്ങ്‌ ഇടവക മതബോധന സമിതിയുടെ ക്രിസ്തുമസ്‌ ആഘോഷം...
മതബോധന അദ്ധ്യാപകരുടെ ക്രിസ്മസ്‌ ആഘോഷം 19.12.2015 നു വൈകുന്നേരം 4.30 നു ഫെറോനാ സെന്ററിൽ വച്ചു നടന്നു. വികാരി ഫാദർ മൈക്കിൾ തോമസ്‌ പുൽക്കൂട്ടിൽ ഉണ്ണിയീശോയെ പ്രതിഷ്ടിച്ച്‌ പരിപാടി ഉത്ഘാടനം ചെയ്തു. സഹവികാരി ഫാദർ സന്തോഷ്‌ കുമാർ, അദ്ധ്യാപകരായ റോച്ച്‌, റ്റീന തുടങ്ങിയവർ ക്രിസ്മസ്‌ സന്ദേശം പറഞ്ഞു. തുടർന്ന് കേക്ക്‌ മുറിക്കലും, സമ്മാനം കൈമാറലും, അദ്ധ്യാപക രൊരുക്കിയ ക്രിസ്മസ്‌ വിരുന്നും നടന്നു.
മതബോധന ക്ലാസ്സിലെ ക്രിസ്മസ്‌ ആഘോഷങ്ങൽ 20.12.2015 ഞായർ രാവിലെ 7.30 നു ആരംഭിച്ചു. ഇടവക വികാരി 9-ആം ക്ലാസ്സിലെ കുട്ടികളുടെ വകയായി നിർദ്ദനരായ 2 കുട്ടികൾക്കു പുതു വസ്ത്രം നൽകിക്കൊണ്ട്‌ ആഘോഷ പരിപാടികൾക്ക്‌ ഉത്ഘാടനം കുറിച്ചു. തുടർന്നു +1 വിദ്യാർത്ഥികളുടെ സ്കിറ്റും മത ബോധന ക്വയർ ഗ്രൂപ്പിന്റെ ക്രിസ്മസ്‌ ഗാനങ്ങളും അരങേറി. തുടർന്ന് ക്രിസ്മസ്‌ സമ്മാനം കൈമാറലും കേക്ക്‌ മുറിക്കലും മറ്റ്‌ പരിപാടികളും അതാത്‌ ക്ലാസ്സുകളിൽ നടന്നു.



Read more

Christmas carnival 2015



Read more

Fishing...



Read more

For Christmas...

ക്രിസ്മസിന്റെ വരവറിയിച്ചു കൊണ്ട്‌ അഞ്ചുതെങ്ങ്‌ ഇടവക KCYM യൂണിറ്റ്‌ 30 അടി ഉയരമുള്ള ക്രിസ്മസ്‌ നക്ഷത്രം സെന്റ്‌ പീറ്റേഴ്സ്‌ ദേവാലയ പരിസരത്ത്‌  സ്ഥാപിച്ചു.
അവർ തുടർന്ന് വരുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ധനസമാഹരണാർത്ഥം എല്ലാ വർഷത്തേയും പോലെ ഇത്തവണയും ഒരു ക്രിസ്മസ്‌ സ്റ്റാൾ അഞ്ചുതെങ്ങ്‌ ഇടവക ദേവാലയത്തിനു സമീപം പ്രവർത്തനം ആരംഭിച്ചു.



Read more

Fr. Thomas Pereira memorial Football tournament...

അഞ്ചുതെങ്ങിലെ ഫുട്ബോൾ ആരവങ്ങൾക്ക്‌ ആരംഭമായി...
അഞ്ചുതെങ്ങ്‌ സെന്റ്‌ പീറ്റേഴ്സ്‌ ആർട്ട്സ്‌ & സ്പോർട്സ്‌ ക്ലബ്ബ്‌ 18-ആമത്‌ പ്രാവശ്യവും സംഘടിപ്പിച്ചിരിക്കുന്ന ഫാദർ തോമസ്‌ പെരേര മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റിനു 1.12.2015 ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിക്കു ആരംഭം കുറിച്ചു.
അഞ്ചുതെങ്ങ്‌ ഇടവക വികാരി ഫാദർ മൈക്കിൾ തോമസ്‌ ടൂർണ്ണമന്റ്‌ ഉത്ഘാടനം ചെയ്തു. ഇടവക വികാരിയുടേയും സഹ വികാരിയുടേയും നാട്ടിലെ ടീമുകൾ തന്നെ തമ്മിൽ ഏറ്റു മുട്ടിയത്‌ കൗതുകകരമായി...
ഉത്ഘാടന മൽസരത്തിൽ  മരിയനാട്‌ BPBPML , ചെൽസി പരുത്തിയൂരിനെ ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്ക്‌ പരാജയപ്പെടുത്തി...



Read more

AIDS ദിനാചരണവും ബോധവൽക്കരണ റാലിയും...

AIDS ദിനാചരണവും ബോധവൽക്കരണ റാലിയും...
അഞ്ചുതെങ്ങ്‌ സെന്റ്‌ ജോസഫ്സ്‌ സ്ക്കൂൾ NSS യൂണിറ്റിന്റെയും ഗാന്ധിദർശ്ശൻ യൂണിറ്റിന്റേയും നേതൃത്വത്തിൽ അഞ്ചുതെങ്ങ്‌ CHC യുമായി ചേർന്ന് അഞ്ചുതെങ്ങ്‌ ജംഗ്ഷനിൽ നിന്ന് കായിക്കര ആശാൻ സ്മാരകം വരെ AIDS ബോധവൽകരണ റാലി നടത്തി.  അഞ്ചുതെങ്ങ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ക്രിസ്റ്റി സൈമൺ ഫ്ലാഗ്ഗ്‌ ഓഫ്‌ ചെയ്ത്‌ റാലി ഉത്ഘാടനം ചെയ്തു...
കായിക്കര ആശാൻ സ്മാരകത്തിൽ നടന്ന സമ്മേളനത്തിൽ ഡോക്ടർ മനോജ്‌ ബോധവൽക്കരണ ക്ലാസ്‌ എടുത്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ക്രിസ്റ്റി സൈമൺ, ഡോക്ടർ ശ്യാം (CHC , അഞ്ചുതെങ്ങ്‌) തുടങ്ങിയവർ പ്രസംഗിച്ചു...



Read more

Janahitham 2015

ജനപ്രതിനിധികൾക്കു അനുമോദനവും ഗ്രാമ വികസന ചർച്ചയും...
ഒക്ടോബർ 29 നു ത്രിതല പഞ്ചായത്ത്‌ സ്ഥാനാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട്‌ അഞ്ചുതെങ്ങ്‌ KCYM സംഘടിപ്പിച്ച 'ജനഹിതം 2015' ന്റെ തുടർച്ചയായ്‌, വിജയിച്ച ജനപ്രതിനിധികളെ ആദരിക്കുക്കയും വികസന മാർഗ്ഗരേഖയിൻ മേൽ ചർച്ചയും 28.11.2015 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക്‌ അഞ്ചുതെങ്ങ്‌ ഫെറോനാ സെന്ററിൽ വച്ചു നടന്നു.
മോൺസിഞ്ഞോർ നിക്കോളാസ്‌ അച്ചൻ ഉത്ഘാടനം നടത്തിയ ചടങ്ങിൽ അഞ്ചുതെങ്ങ്‌ വികാരി ഫാദർ മൈക്കിൾ തോമസ്‌ അധ്യക്ഷത വഹിച്ചു.
വിഷയാവതരണം ഇടവക സമിതി വൈസ്‌ പ്രസിഡന്റ്‌ അൽഫോൻസ്‌ നടത്തി. 4 തരമായി തിരിച്ചാണു വിഷയം അവതരിപ്പിച്ചത്‌...
1. ആരോഗ്യം: അൻചുതെങ്‌ CHC 24 മണിക്കൂറും ഡോക്ടർമാർ ഉൾപ്പെടെ പ്രവർത്തന ക്ഷമമാക്കുക, ഓടകൾ വൃത്തിയാക്കി സ്ലാബ്‌ ഇടുക, മാലിന്യ സംസ്കരണത്തിനു മാർഗ്ഗം കണ്ടെത്തുക
2. വിദ്യാഭ്യാസം: വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം നിർമ്മാർജ്ജനം ചെയ്യുക, കലാകായിക വളർച്ചക്ക്‌ ഗവണ്മന്റ്‌ സംവിധാനങ്ങൾ ലഭ്യമാക്കുക, ഹയർ സെക്കണ്ടറിയിൽ commerce batch ലഭ്യമാക്കാൻ സഹായിക്കുക, പബ്ലിക്‌ ലൈബ്രറി, തൊഴിലധിഷ്ടിത വിദ്യാഭ്യാസം
3. അടിസ്ഥാന സൗകര്യങ്ങൾ: കുടിവെള്ളം ലഭ്യമാക്കൽ, അർഹർക്കു toilet, തെരുവ്‌ വിളക്കുകൾ, തോണിക്കടവ്‌ തൂക്കുപാലതിന്റെ അപാകതകൾ പരിഹരിക്കുക, തീരദേശ ഭവന നിർമ്മാണം, റോഡ്‌ നന്നാക്കൽ, പൊതു ചന്ത
4. മത്സ്യത്തൊഴിലാളി മേഖല: മൽസ്യത്തൊഴിലാളികളെ BPL ലിസ്റ്റിൽ ഉൽപ്പെടുത്തുക, മൽസ്യമേഘലയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുക..
തിടങ്ങിയ വിഷയങ്ങളിലേക്കാണു ജനപ്രതിനിധികളുടെ ശ്രദ്ധ ക്ഷണിച്ചത്‌...
തുടർന്ന്  ജനപ്രതിനിധികളെ പൊന്നാട അണിയിച്ച്‌ ആദരിച്ചു.
മറുപടി പ്രസംഗം നടത്തിയ നേതാക്കൾ അവരുടെ എല്ലാ സഹകരണവും പിന്തുണയും വാഗ്ദാനം ചെയ്തു.
അനുഗ്രഹ പ്രഭാഷണം: ഫാദർ ജോസഫ്‌ ഭാസ്കർ (ഫെറോനാ വികാരി)
ആശംസകൾ: ഫാദർ ബെന്നി ( സ്നേഹാരാം), സിസ്റ്റർ ഉഷാലിറ്റ (പ്രിൻസിപ്പാൾ, SHCHS അഞ്ചുതെങ്ങ്‌), രാജേന്ദ്രൻ (ഇടവക സെക്രട്ടറി), സജയ്‌ ( KCYM പ്രസിഡന്റ്‌)
ജില്ലാ പൻചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷൈലജാ ബ്‌Iഗം, അൻചുതെങ്‌ പൻചായത്ത്‌ പ്രസിഡന്റ്‌ ക്രിസ്റ്റി സൈമൻ, വൈസ്‌ പ്രസിഡന്റ്‌ യേശുദാസൻ, ബ്ലോക്ക്‌ മെംബർ സുരേന്ദ്രൻ, അൻചുതെങ്‌ പൻചായത്ത്‌ മെംബർമാരായ അർചന, രജിത മ നോജ്‌, ലിജാ ബോസ്‌, പ്രവ്‌Iൺ ചന്ദ്ര, ഫിലോമിന, പയസ്‌, രാജു ജോർജ്‌, ത്രേസി സോളമൻ, ഹെലൻ, നെൽസൻ തുടങിയവർ പൻകെടുത്തു.



Read more

St. Alocious LPS Mampally....

വർക്കല ഉപജില്ലാ ശാസ്ത്രോത്സവത്തിൽ LP വിഭാഗം പ്രവൃത്തി പരിചയ മേളയിൽ രണ്ടാം സ്ഥാനവും വർക്കല സബ്ജില്ലാ ക ലോൽസവത്തിൽ LP വിഭാഗത്തിൽ മൂന്നാം സ്ഥാനവും മാംബള്ളി സെന്റ്‌ അലോഷ്യസ്‌ സ്കൂൾ കരസ്ഥമാക്കി.
അഭിനന്ദനങ്ങൾ...



Read more

Congrats Allan...



Read more