Xmas celebrations in catechism classes

അഞ്ചുതെങ്ങ്‌ ഇടവക മതബോധന സമിതിയുടെ ക്രിസ്തുമസ്‌ ആഘോഷം...
മതബോധന അദ്ധ്യാപകരുടെ ക്രിസ്മസ്‌ ആഘോഷം 19.12.2015 നു വൈകുന്നേരം 4.30 നു ഫെറോനാ സെന്ററിൽ വച്ചു നടന്നു. വികാരി ഫാദർ മൈക്കിൾ തോമസ്‌ പുൽക്കൂട്ടിൽ ഉണ്ണിയീശോയെ പ്രതിഷ്ടിച്ച്‌ പരിപാടി ഉത്ഘാടനം ചെയ്തു. സഹവികാരി ഫാദർ സന്തോഷ്‌ കുമാർ, അദ്ധ്യാപകരായ റോച്ച്‌, റ്റീന തുടങ്ങിയവർ ക്രിസ്മസ്‌ സന്ദേശം പറഞ്ഞു. തുടർന്ന് കേക്ക്‌ മുറിക്കലും, സമ്മാനം കൈമാറലും, അദ്ധ്യാപക രൊരുക്കിയ ക്രിസ്മസ്‌ വിരുന്നും നടന്നു.
മതബോധന ക്ലാസ്സിലെ ക്രിസ്മസ്‌ ആഘോഷങ്ങൽ 20.12.2015 ഞായർ രാവിലെ 7.30 നു ആരംഭിച്ചു. ഇടവക വികാരി 9-ആം ക്ലാസ്സിലെ കുട്ടികളുടെ വകയായി നിർദ്ദനരായ 2 കുട്ടികൾക്കു പുതു വസ്ത്രം നൽകിക്കൊണ്ട്‌ ആഘോഷ പരിപാടികൾക്ക്‌ ഉത്ഘാടനം കുറിച്ചു. തുടർന്നു +1 വിദ്യാർത്ഥികളുടെ സ്കിറ്റും മത ബോധന ക്വയർ ഗ്രൂപ്പിന്റെ ക്രിസ്മസ്‌ ഗാനങ്ങളും അരങേറി. തുടർന്ന് ക്രിസ്മസ്‌ സമ്മാനം കൈമാറലും കേക്ക്‌ മുറിക്കലും മറ്റ്‌ പരിപാടികളും അതാത്‌ ക്ലാസ്സുകളിൽ നടന്നു.



0 comments: