Janahitham 2015
ജനപ്രതിനിധികൾക്കു അനുമോദനവും ഗ്രാമ വികസന ചർച്ചയും...
ഒക്ടോബർ 29 നു ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് അഞ്ചുതെങ്ങ് KCYM സംഘടിപ്പിച്ച 'ജനഹിതം 2015' ന്റെ തുടർച്ചയായ്, വിജയിച്ച ജനപ്രതിനിധികളെ ആദരിക്കുക്കയും വികസന മാർഗ്ഗരേഖയിൻ മേൽ ചർച്ചയും 28.11.2015 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് അഞ്ചുതെങ്ങ് ഫെറോനാ സെന്ററിൽ വച്ചു നടന്നു.
മോൺസിഞ്ഞോർ നിക്കോളാസ് അച്ചൻ ഉത്ഘാടനം നടത്തിയ ചടങ്ങിൽ അഞ്ചുതെങ്ങ് വികാരി ഫാദർ മൈക്കിൾ തോമസ് അധ്യക്ഷത വഹിച്ചു.
വിഷയാവതരണം ഇടവക സമിതി വൈസ് പ്രസിഡന്റ് അൽഫോൻസ് നടത്തി. 4 തരമായി തിരിച്ചാണു വിഷയം അവതരിപ്പിച്ചത്...
1. ആരോഗ്യം: അൻചുതെങ് CHC 24 മണിക്കൂറും ഡോക്ടർമാർ ഉൾപ്പെടെ പ്രവർത്തന ക്ഷമമാക്കുക, ഓടകൾ വൃത്തിയാക്കി സ്ലാബ് ഇടുക, മാലിന്യ സംസ്കരണത്തിനു മാർഗ്ഗം കണ്ടെത്തുക
2. വിദ്യാഭ്യാസം: വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം നിർമ്മാർജ്ജനം ചെയ്യുക, കലാകായിക വളർച്ചക്ക് ഗവണ്മന്റ് സംവിധാനങ്ങൾ ലഭ്യമാക്കുക, ഹയർ സെക്കണ്ടറിയിൽ commerce batch ലഭ്യമാക്കാൻ സഹായിക്കുക, പബ്ലിക് ലൈബ്രറി, തൊഴിലധിഷ്ടിത വിദ്യാഭ്യാസം
3. അടിസ്ഥാന സൗകര്യങ്ങൾ: കുടിവെള്ളം ലഭ്യമാക്കൽ, അർഹർക്കു toilet, തെരുവ് വിളക്കുകൾ, തോണിക്കടവ് തൂക്കുപാലതിന്റെ അപാകതകൾ പരിഹരിക്കുക, തീരദേശ ഭവന നിർമ്മാണം, റോഡ് നന്നാക്കൽ, പൊതു ചന്ത
4. മത്സ്യത്തൊഴിലാളി മേഖല: മൽസ്യത്തൊഴിലാളികളെ BPL ലിസ്റ്റിൽ ഉൽപ്പെടുത്തുക, മൽസ്യമേഘലയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുക..
തിടങ്ങിയ വിഷയങ്ങളിലേക്കാണു ജനപ്രതിനിധികളുടെ ശ്രദ്ധ ക്ഷണിച്ചത്...
തുടർന്ന് ജനപ്രതിനിധികളെ പൊന്നാട അണിയിച്ച് ആദരിച്ചു.
മറുപടി പ്രസംഗം നടത്തിയ നേതാക്കൾ അവരുടെ എല്ലാ സഹകരണവും പിന്തുണയും വാഗ്ദാനം ചെയ്തു.
അനുഗ്രഹ പ്രഭാഷണം: ഫാദർ ജോസഫ് ഭാസ്കർ (ഫെറോനാ വികാരി)
ആശംസകൾ: ഫാദർ ബെന്നി ( സ്നേഹാരാം), സിസ്റ്റർ ഉഷാലിറ്റ (പ്രിൻസിപ്പാൾ, SHCHS അഞ്ചുതെങ്ങ്), രാജേന്ദ്രൻ (ഇടവക സെക്രട്ടറി), സജയ് ( KCYM പ്രസിഡന്റ്)
ജില്ലാ പൻചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബ്Iഗം, അൻചുതെങ് പൻചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൻ, വൈസ് പ്രസിഡന്റ് യേശുദാസൻ, ബ്ലോക്ക് മെംബർ സുരേന്ദ്രൻ, അൻചുതെങ് പൻചായത്ത് മെംബർമാരായ അർചന, രജിത മ നോജ്, ലിജാ ബോസ്, പ്രവ്Iൺ ചന്ദ്ര, ഫിലോമിന, പയസ്, രാജു ജോർജ്, ത്രേസി സോളമൻ, ഹെലൻ, നെൽസൻ തുടങിയവർ പൻകെടുത്തു.
0 comments: