വിഴിഞ്ഞം മദർ പോർട്ട്‌: സെമിനാർ...









വിഴിഞ്ഞം മദർ പോർട്ട്‌ ആക്ഷൻ കൗൺസിൽ (V-mac) സ്കൂൾ വിദ്യാർത്ഥികളിൽ നടത്തുന്ന ബോധവൽക്കരണ സെമിനാറുകളുടെ ഉത്ഘാടനം അഞ്ചുതെങ്ങ്‌ സെന്റ്‌ ജോസഫ്സ്‌ സ്കൂളിൽ വച്ചു നടന്നു.
തുടർന്നു നടന്ന സെമിനാറിൽ പ്രമുഖ മാധ്യമ- സാമൂഹ്യ പ്രവർത്തകനായ ശ്രീ. ഏലിയാസ്‌ ജോൺ വിഴിഞ്ഞം മദർ പോർട്ടിന്റെ ആവശ്യകത, തൊഴിൽ സാദ്ധ്യതകൾ, അതുമൂലം കേരലത്തിലുണ്ടാകുന്ന വികസനങ്ങൾ, വിഴിഞ്ഞത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, ശാസ്ത്രീയ ചരിത്ര വസ്തുതകൾ തുടങ്ങിയ വിഷയങ്ങളെപ്പറ്റി ക്ലാസ്സ്‌ എടുത്തു. വിദ്യാർത്ഥികൾക്കു നോട്ടീസ്‌ വിതരണവും ചെയ്തു. 
17.07.2013 ബുധനാഴ്ച ഉച്ചക്കു 1.30 മുതൽ 4 മണിവരെ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടന്ന ഈ സെമിനാറിൽ ഹെഡ്മാസ്റ്റർ ഇഗ്നേഷ്യസ്‌ തോമസ്സും V-mac ന്റെ മറ്റു പ്രവർത്തകരും പങ്കെടുത്തു. 



0 comments: