ഇപ്പോഴെങ്കിലും തോന്നിയല്ലൊ...
അഞ്ചുതെങ്ങ്‌ പഞ്ചായത്തിലെ ഓട വൃത്തിയാക്കൽ തുടങ്ങി. PWD യാണു ഈ ജോലി നടത്തുന്നതു. 
മഴക്കാലത്തിനു മുൻപേ നടത്തേണ്ടിയിരുന്ന ഓട വൃത്തിയാക്കൽ ഈ ആഴ്ച്ച മുതൽ ആരംഭിച്ചു. ഓടയുടേതായ ഒരു ഗുണവും നൽകാത്ത ഇവിടത്തെ ഓടകൾ മാലിന്യ പൂർണ്ണമായിട്ട്‌ നാളുകൾ ഏറെയായി. ഇതു വൃത്തിയാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ പഞ്ചായത്തിനെ സമീപിച്ചപ്പോൾ ഓട PWD യുടേതാണെന്നും അതു വൃത്തിയാക്കേണ്ടത്‌ അവരാണെന്നും പറഞ്ഞ്‌ പഞ്ചായത്ത്‌ കൈയ്യൊഴിഞ്ഞു. 
മഴസമയങ്ങളിൽ പലവിധ സാംക്രമിക രോഗങ്ങൾക്കും ഈ ഓട വഴിവച്ചു. തീരപ്രദേശത്ത്‌ കൊതുകുശല്യം കൂടിയതു ഇതിന്റെ നിർമ്മാണത്തിനു ശേഷമാണു. ഇതിന്റെ നിർമാണംതന്നെ അശാസ്ത്രീയമായതിനാൽ മലിനജലമോ മഴവെള്ളമോ ഒഴുകിപ്പോകാത്ത അവസ്ഥയിലുമാണു. പ്രധാന കൊതുകുവളർത്തൽ സ്ഥലമായി ഇതു മാറിയിരിക്കുന്നു. 
ഇപ്പോൾ വൃത്തിയാക്കുന്ന സമയത്തു മഴയുള്ളതിനാൽ ഓടയിൽ നിന്നു കോരുന്ന മാലിന്യങ്ങൾ റോഡിൽ ദുർഗ്ഗന്ധം പരത്തുന്ന അവസ്ഥയിലാണു. സ്ലാബുകൾ JCB ഉപയോഗിച്ചാണു മാറ്റുന്നതും ഇടുന്നതും. എന്നാൽ റോഡിനരികിലുള്ള വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിലുള്ള സ്ലാബുകൾക്കു മുകളിൽ കോൺക്രീറ്റ്‌ ചെയ്തിരിക്കുന്നതിനാൽ അതു മാറ്റുകയോ അതിനടി വശം വൃത്തിയാക്കുകയോ ച്ചെയ്യുന്നില്ല. ആയതിനാൽതന്നെ വൃത്തിയാക്കലിന്റെ ഫലം എത്രത്തോളമാണെന്ന് കണ്ടറിയാം.


0 comments: