വീണ്ടും ഗാന്ധി...










അഞ്ചുതെങ്ങ്‌ സെന്റ്‌ ജോസഫ്സ്‌ ഹയർ സെക്കണ്ടറി സ്കൂളിലെ 2012- 13 അദ്ധ്യായനവർഷത്തെ SSLC, +2 പരീക്ഷകൾക്ക്‌ ഉന്നത വിജയം നേടിയവർക്ക്‌ ശ്രീ. ആർ. എസ്സ്‌. ഗാന്ധിയും Star arts & sports club, kadakkaavoor ഉം ഏർപ്പെടുത്തിയ cash award വിതരണവും മനോരമ വായനക്കളരിയുടേയും എന്റെ കൗമുദി പദ്ധതികളുടേയും ഉത്ഘാടനവും 15.07.2013 (തിങ്കളാഴ്ച) രാവിലെ 10 മണിക്കു സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടന്നു.
സ്കൂളിന്റെ പ്രധാന അഭ്യുതകാംക്ഷിയായ പൊതുപ്രവർത്തകൻ ശ്രീ. ആർ. എസ്സ്‌. ഗാന്ധിയെ പ്രസ്തുത യോഗത്തിൽ വച്ചു പൊന്നാട അണിയിച്ചു ആദരിച്ചു. എല്ലാ വർഷത്തേയും പൊലെതന്നെ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കു സമ്മാനം നൽകുകയും നിർദ്ദന വിദ്യാർത്ഥികൾക്ക്‌ യൂണിഫോമിനായി 30,000/- രൂപ സ്കൂളിനു നൽകുകയും ചെയ്തു. 
വിദ്യാർത്ഥികളുടെ പത്രവായന ശീലം വളർത്തുന്നതിനായി മലയാള മനോരമയുടെ വായനക്കളരി, കേരള കൗമുദിയുടെ എന്റെ കൗമുദി പദ്ധതികളുടെ ഉത്ഘാടനവും വിദ്യാർത്ഥി പ്രതിനിധികൾക്കു പത്രം നൽകിക്കൊണ്ട്‌ ശ്രീ. ആർ. എസ്സ്‌. ഗാന്ധി നിർവ്വഹിച്ചു. ഈ പദ്ധതികളുടെ ടി സ്കൂളിലെ sponsor ഉം അദ്ദേഹം തന്നെയാണു. 
മനോരമാ സർക്കുലേഷൻ മാനേജർ, ചിറയിൻ കീഴ്‌ ലേഖകൻ ശ്രീകുമാർ പെരുങ്ങുഴി, കൗമുദി കടക്കാവൂർ ലേഖകൻ ഡി. ശിവദാസൻ, kadakkaavoor Star arts & sports club  സെക്രട്ടറി മോഹൻ ദാസ്‌, അഞ്ചുതെങ്ങ്‌ ഇടവക സഹവികാരി ഫാ. ക്രിസ്തുദാസ്‌, ഹെഡ്മാസ്റ്റർ ഇഗ്നേഷ്യസ്‌ തോമസ്‌, അദ്ധ്യാപരായ സിറിൾ പെരേര, ഡി. എൽഗിൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.



0 comments: