മതബോധന ക്ലാസ്സുകൾ ആരംഭിച്ചു...
അഞ്ചുതെങ്ങ്‌ ഇടവകാ മതബോധന ക്ലാസ്സുകൾ ഇന്ന് (9.6.2013) രാവിലെ 7.20 നു മതബോധന ഹെഡ്മാസ്റ്റർ ശ്രീ. റോച്ചിന്റെ നേതൃത്വത്തിൽ നടന്ന അസംബ്ലിയോടുകൂടി ആരംഭിച്ചു. തുടർന്ന് മതബോധന ക്ലാസ്സുകൾ നടന്നു.
മതബോധന വിദ്യാർത്ഥികൾക്കായുള്ള ദിവ്യബലിക്കു അദ്ധ്യാപകരാണു നേതൃത്വം നൽകിയതു. ദിവ്യബലിക്കു മുൻപു പള്ളിയിൽ വച്ചു ബൈബിൾ വന്ദനവും നടന്നു. കഴിഞ്ഞ വർഷത്തെ മതബോധന പരീക്ഷകളിലെ വിജയികൾക്കും കൂടുതൽ അറ്റന്റൻസ്‌ ഉള്ളവർക്കും ഫെറോനാ,രൂപതാ കലോത്സവങ്ങളിലെ വിജയികൾക്കും SSLC, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്കുമുള്ള സമ്മാനങ്ങൾ ദിവ്യബലിമധ്യേ വികാരി വിതരണം ചെയ്തു.
ചംബാവ്‌ കർമ്മലമാതാ ചർച്ചിലും കേട്ടുപുര സെന്റ്‌ മേരീസ്‌ ചർച്ചിലും മതബോധന ക്ലാസ്സുകൾ ഇന്നു മുതൽ തന്നെയാണു ആരംഭിച്ചതു. 
കഴിഞ്ഞ ആഴ്ച്ച ആർച്ച്‌ ബിഷപ്പിന്റെ ഇടവക സന്ദർശ്ശനം കാരണമാണു ക്ലാസ്സുകൾ അന്ന് ആരംഭിക്കാൻ കഴിയാതിരുന്നതു.


0 comments: