വൃക്ഷത്തൈ വിതരണം...
അഞ്ചുതെങ്ങ്‌ സെന്റ്‌ ജോസഫ്സ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ വൃക്ഷത്തൈകളുടെ വിതരണോത്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ശ്രീലതാദേവിയുടേയും ഇടവക വിദ്യാഭ്യാസ കൺവീനർ ശ്രീ. ഫ്രീമൂസ്‌ ഫ്രാൻസിസിന്റേയും സാന്നിദ്ധ്യത്തിൽ ഹെഡ്‌ മാസ്റ്റർ ശ്രീ. ഇഗ്നേഷ്യസ്‌ തോമസ്‌ നിർവഹിച്ചു.
തുടർന്ന് NSS ന്റെ നേതൃത്ത്വത്തിൽ സ്കൂൾ പരിസരത്ത്‌ വൃക്ഷത്തൈകൾ നട്ടു. പല ഫലവൃക്ഷങ്ങളുടേയും ഔഷധ സസ്യങ്ങളുടേയും വന്മരങ്ങളുടേയും തൈകൾ വിദ്യാർത്ഥികൾക്ക്‌ വിതരണം ചെയ്യുകയും ചെയ്തു. 


0 comments: