Inauguration of new class rooms...

അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയതായി നിർമ്മിച്ച 5 ക്ലാസ്സ് മുറികളിൽ 2 എണ്ണം MP ഫണ്ടിന്റേയും 2 എണ്ണം MLA ഫണ്ടിന്റേയും സഹായത്തോടെയാണു നിർമ്മിച്ചതു. 

MP ഫണ്ടിന്റെ സഹായത്തോടെ നിർമ്മിച്ച 2 ക്ലാസ്സ് മുറികളുടെ ഉത്ഘാടനം ഇന്നു (5.6.2013) ഉച്ചക്കു 12 മണിക്കു സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ വച്ചു ബഹു. MP , സംബത്ത് നിർവ്വഹിച്ചു. 

പഞ്ചായത്ത് പതിനഞ്ചോ ഇരുപതോ സെന്റ് സ്ഥലം കണ്ടെത്തി നൽകിയാൽ കുട്ടികൾക്കു കളിക്കുവാനായി ഒരു ചിൾഡ്രൻസ് പാർക്ക് MP ഫണ്ടിൽ നിന്നു ചെയ്തു നൽകാമെന്നു MP വാഗ്ദാനം നൽകി. 

യോഗത്തിന്റെ അധ്യക്ഷനായിരുന്ന ഇടവക വികാരി ഫാദർ അനീഷ്, പ്രസ്തുതാവശ്യത്തിനായ സ്ഥലം നൽകാൻ ഇടവക സന്നദ്ദമാണെന്നു യോഗത്തിൽ വച്ചു തന്നെ അറിയിക്കുകയും ചെയ്തു. 



0 comments: