ദുരിതാശ്വാസക്യാംബ്‌ പിരിച്ചുവിട്ടു...
അഞ്ചുതെങ്ങ്‌ സെന്റ്‌ ജോസഫ്സ്‌ സ്കൂളിൽ ഞായറാഴ്ച (23.6.2013) മുതൽ ആരംഭിച്ച കടൽക്ഷോഭ ദുരിതാശ്വാസ ക്യാംബ്‌ ബുധനാഴ്ച (26.6.2013) വൈകുന്നേരത്തോടുകൂടി പിരിച്ചു വിട്ടു.
തഹസീൽദാറിന്റെ പ്രതിനിധികളായി രണ്ട്‌ അസിസ്റ്റന്റ്‌ തഹസീൽദാർമാരും വില്ലേജ്‌ ആഫീസറും പഞ്ചായത്ത്‌ പ്രസിഡന്റും മറ്റു ജനപ്രതിനിധികളും ക്യാംബിലെ അംഗങ്ങളുമായി ചേർന്ന് നടത്തിയ ചർച്ചയെ തുടർന്നാണു ക്യാംബ്‌ പിരിച്ചുവിട്ടത്‌. 
വീടു നഷ്ടപ്പെട്ടവർക്കും ഭാഗീകമായി തകർന്നവർക്കുമുള്ള നഷ്ടപരിഹാരം 15 ദിവസത്തിനകം നൽകാമെന്നും അടിയന്തിര സഹായമായ 2000 രൂപ ക്യാംബിലുള്ള 58 കുടുംബങ്ങൾക്കും ഒരാഴ്ചക്കകം നൽകാമെന്ന ഉറപ്പിനെതുടർന്നാണു പിരിച്ചു വിട്ടത്‌.
എന്നാൽ 5 വീടുകളിൽ താഴയേ പൂർണ്ണമായി നഷ്ടപ്പെട്ടിട്ടുള്ളൂവെന്നും ബാക്കി വീടുകൾക്കു ഭാഗീകമായ കേടുപാടുകളേ ഉള്ളൂവെന്നുമാണു ഔദ്യോഗിക വിവരം. ഉദ്യോഗസ്ഥർ ഒന്നുകൂടി കണ്ടു ബോധ്യപ്പെട്ടിട്ടേ നഷ്ടപരിഹാരം നൽകൂവെന്നാണു അറിയാൻ കഴിയുന്നത്‌.
പൂർണ്ണമായി വീട്‌ നഷ്ടപ്പെട്ടവർക്കു 50,000 രൂപക്കകത്തും ഭാഗീകമായി നാശം സംഭവിച്ച വീടുകൾക്കു 20,000 രൂപക്കകത്തുമാണു നഷ്ടപരിഹാരമായി ലഭിക്കുക. 58 കുടുംബങ്ങളാണു ഇതുവരെ ലിസ്റ്റിലുള്ളത്‌.


0 comments: