മത്സ്യ ലഭ്യത കൂടി : ഗതാഗതകുരുക്കും ...
ഏറെ നാളത്തെ വറുതിക്കാശ്വാസമായി ഈ ആഴ്ച്ച മത്സ്യലഭ്യത കൂടി. പ്രക്ഷുബ്ധമായ തിരകളെ അതിജീവിച്ചു പോകുന്നവർക്കു ഇതൽപം ആശ്വാസം പകരുന്നു. കൊഞ്ചുൾപ്പടെ പലതരം മത്സ്യങ്ങളാണു ഇപ്പോൾ ലഭ്യമാകുന്നത്‌. 
എന്നാൽ അഞ്ചുതെങ്ങിലെ പ്രധാന മത്സ്യവിപണനകേന്ദ്രമായ അഞ്ചുതെങ്ങ്‌ ബോട്ട്‌ യാർഡിനു സമീപത്തുള്ള റോഡിൽ ഗതാഗതകുരുക്ക്‌ രൂക്ഷമാകുന്നു. 
പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഇവിടത്തെ റോഡിൽ മഴക്കാലത്തു യാത്രചെയാൻ വളരെ ബുദ്ധിമുട്ടാണു. അടുത്ത വീടുകളിലെ മലിനജലവും സമീപത്തെ കടയിലെ മണ്ണെണ്ണ വേസ്റ്റുമാണു റോഡിന്റെ ഈ അവസ്ഥക്കു കാരണമെന്നു പറയപ്പെടുന്നു. 
റോഡിനിരുവശവുമുള്ള അനധികൃത പാർക്കിങ്ങാണു ഗതാഗതകുരുക്ക്‌ ഇത്രക്കു രൂക്ഷമാക്കുന്നത്‌. ഓട്ടോറിക്ഷാകളാണു ഇതിൽ മുൻപന്തിയിൽ നിൽക്കുന്നതു. 
റോഡിൽനിന്ന് മത്സ്യവിപണന സ്ഥലത്തേക്കു പഞ്ചായത്ത്‌ വക ഒരു കോൺക്രീറ്റ്‌ റോഡുണ്ട്‌. വിപണനസ്ഥലത്ത്‌ പാർക്കിംഗ്‌ ഏരിയായുമുണ്ട്‌. എന്നാൽ അങ്ങോട്ടുള്ള വഴി സമീപവാസികൾ തടസ്സപ്പെടുത്തിയിരിക്കുന്നതിനാലാണു റോഡിൽ ഇത്ര ഗതാഗത പ്രശ്നം നേരിടുന്നത്‌. 
2 വാർഡുകളുടെ അതിർത്തിയായതിനാലാകാം ഇരു വാർഡ്‌ മെംബർമ്മാരും ഈ പ്രശ്നത്തിൽ ഇടപെടാത്തതു. ഗതാഗതം നിയന്ത്രിക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്നും ഒരനക്കവും കാണുന്നില്ല.  എന്തൊക്കെയായാലും അനുഭവിക്കുന്നതു പൊതുജനങ്ങളും യാത്രക്കാരുമാനല്ലോ.


0 comments: