തിരഞ്ഞെടുപ്പുകമ്മീഷൻ പരാതി തള്ളി : അഞ്ചുതെങ്ങ് പതിമൂന്നാം വാർഡിൽ ഉപ-തിരഞ്ഞെടുപ്പിന് സാധ്യത...

ഭരണപക്ഷവും പ്രതിപക്ഷവും തുല്ല്യശക്തികളായ ( 7-7 ) അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ ഭരണപക്ഷത്തിലെ ഒരംഗം രാജിനല്‍കി എന്ന ഭരണപക്ഷത്തിന്റെ വാദത്തെതുടർന്ന് അഞ്ചുതെങ്ങിൽ ഭരണ-പ്രതിസന്ധിയും അതിനെത്തുടർന്നുണ്ടായ കോളിളക്കങ്ങളും ചില്ലറയല്ല.

നവംബർ 20 നു 13 ആം വാർഡു മെംബർ ജോഷി പഞ്ചായത്ത്‌ സെക്രട്ടറിയെ രാജിക്കത്ത്‌ ഏൽപ്പിച്ചു രസീത്‌ കൈപ്പറ്റി എന്നും. എന്നാല്‍ മണിയ്ക്കൂറുകള്‍ക്ക് ഉള്ളില്‍ പിന്‍വലിയ്ക്കുവാന്‍ എത്തുകയും ചെയ്തു എന്നാണ് പ്രതിപക്ഷത്തിന്റെ വാദം, രസീത് കൈപ്പറ്റിയ രാജി പിന്‍വലിയ്ക്കുവാന്‍
പഞ്ചായത്‌ രാജിൽ നിയമമില്ലാത്തതിനാൽ ഇ രാജി നിയമപരമായ് അംഗീകരിയ്ക്കണം എന്നാവിശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം ഇലക്ഷന്‍കമ്മിഷ്ണര്‍ക്ക് പരാതിനല്‍കുകയും ചെയ്തിരുന്നു.

എന്നാൽ ഇത് പ്രതിപക്ഷത്തിന്റെ അധികാരത്തോടുള്ള ആർത്തിയുടെ ഭാഗമായ് കെട്ടിച്ചമച്ച കള്ളക്കഥയാണെന്നും തന്റെതാണെന്ന് പ്രതിപക്ഷം അവകാശപ്പെടുന്ന രാജിക്കത്ത് തന്റെതല്ലെന്നും, ഈ പരാതിയിൽ കഴമ്പില്ല എന്നുംചൂണ്ടിക്കാണിയ്ച്ചുകൊണ്ട് പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷവും തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി.

ഭരണപക്ഷാ അംഗത്തിന്റെ പരാതിയും ഫയലിൽ സ്വീകരിയ്ച്ച കമ്മീഷൻ പ്രതിപക്ഷത്തിന്റെ പരാതി കെട്ടിച്ചമച്ചതാണ് എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കുവാൻ പലതവണ നിർദ്ധേശിയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ ഗൂഡാലോചന വെളിപ്പെടുത്തുന്നതിനാവശ്യമായ രേഖകൾ കമ്മീഷൻ മുമ്പാകെ ഹാജരാക്കുവാൻ കഴിയാത്തത്തിനെതുടർന്നാണ്‌ ഭരണപക്ഷാങ്കം നൽകിയ പരാതി തള്ളിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിവന്നിരിയ്ക്കുന്നത്.

പരാതി തള്ളിയസ്ഥിതിയ്ക്ക് പതിമൂന്നാം വാർഡിൽ ഉപതിരഞ്ഞെടുപ്പിനുള്ള സാദ്ധ്യത യെറുകയാണ് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.


0 comments: