കടല്‍ക്ഷോഭം രൂക്ഷമായി : സ്ഥലവാസികൾക്ക് ആശങ്ക...




അഞ്ചുതെങ്ങില്‍ ശക്തമായ കടല്‍ക്ഷോഭം തുടങ്ങിയതോടെ തീരവാസികള്‍ ആശങ്കയില്‍. കടല്‍ഭിത്തി ഏറെ ഭാഗത്തും ഇല്ലാത്തതാണ് തീരവാസികളെ ഭയത്തിലാക്കിയിരിക്കുന്നത്. പുത്തുറമുതല്‍ മാമ്പള്ളി വരെയുള്ള ഭാഗത്ത് കടല്‍ഭിത്തി മിക്കയിടത്തും ഇളകി ഇല്ലാതായ നിലയിലാണ്.

ഇവിടെയുള്ളവര്‍ രാത്രികാലങ്ങളില്‍ ബന്ധുവീടുകളില്‍ അഭയം തേടുകയാണ്. കടല്‍ഭിത്തി പുനര്‍നിര്‍മിച്ചാല്‍ താത്കാലികാശ്വാസം ലഭിക്കും. കടല്‍ കലങ്ങിയതോടെ മീന്‍പിടിത്തത്തിന് പോകാനാകാത്ത നിലയിലാണ്. കടല്‍ക്ഷോഭം തുടരുകയാണെങ്കില്‍ തൊഴിലാളികള്‍ പട്ടിണിയിലാകും.

ഇതുകൂടാതെ കടല്‍ക്ഷോഭം കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ക്കുമെന്ന ഭീതിയുണ്ട്. ശിങ്കാരത്തോപ്പ് കല്ലുക്കടവില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോര്‍മര്‍ എപ്പോള്‍ വേണമെങ്കിലും നിലമ്പൊത്താം. തഹസില്‍ദാരും മറ്റും നേരിട്ടെത്തി ട്രാൻസ്ഫോർമറിന്റെ അപകട സ്ഥിതി മനസിലാക്കിയതാണ്, എന്നിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല .



0 comments: