മഴക്കാലപൂര്‍വ ശുചീകരണം തുടങിയില്ല...



അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് തീരപ്രദേശത്ത് മഴക്കാലപൂര്‍വ ശുചീകരണം തുടങ്ങാത്തത് ആശങ്ക പരത്തുന്നു. ജില്ലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെ രോഗങ്ങള്‍ വ്യാപിക്കുന്നതിനിടെയാണ് ഇ അനാസ്ഥ.

മഴക്കാലത്ത് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള പകര്‍ച്ചവ്യാധികളും ജലജന്യ രോഗങ്ങളും നിയന്ത്രിക്കാന്‍ ഉറവിടത്തിലെ കൊതുക് നശീകരണവും പരിസരം ശുചിയാക്കലും ഉള്‍പ്പെടെയുള്ള പദ്ധതി നടപ്പാക്കേണ്ടത് .
പഞ്ചായത്തിന്റെ പല ഭാഗത്തുമുള്ള ഓടകളും തോടുകളും മാലിന്ന്യം നിറഞ്ഞ അവസ്ഥയിലാണ്. പലഭാഗത്തും മാലിന്യം കുന്നുകൂടി ചീഞ്ഞുനാറുകയാണ്. ഇവയിലെ ഒഴുക്ക് നിലച്ച് കൊതുക് വളര്‍ത്തല്‍ കേന്ദ്രങ്ങളായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. സര്‍ക്കാര്‍ ഓഫിസ് വളപ്പുകളും കാട്പിടിച്ചും മാലിന്യം കുന്നുകൂടിയും കിടക്കുകയാണ്.

12, 19, 26 തീയതികളില്‍ ജില്ലയിലെ മുഴുവന്‍ വീടുകളിലും ആരോഗ്യപ്രവര്‍ത്തകര്‍ കയറിയിറങ്ങി ഉറവിട നശീകരണ പ്രവര്‍ത്തനം നടത്തണമെന്നും വെള്ളിയാഴ്ചകളില്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളിലും വൈകുന്നേരം മൂന്നു മുതല്‍ അഞ്ചുവരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കണമെന്നും നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പല സ്ഥലങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. സര്‍ക്കാര്‍ ഓഫിസില്‍ പോലും ശുചീകരണ പ്രവര്‍ത്തനം നടത്തിയിട്ടുമില്ല. 

ഓടകള്‍, കനാലുകള്‍ എന്നിവ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുന്നതിനും റോഡുവക്കിലെ കാടുകള്‍ വെട്ടി പരിസരം വൃത്തിയാക്കുന്നതിനും വല്ലപ്പോഴും കുടുംബശ്രീ അംഗങ്ങളെ ഏൽപ്പിയ്ച്ച് എന്തെങ്കിലും ചെയ്തു എന്ന് വരുത്തിതീർത്ത് പഞ്ചയാത്ത് അധികൃതർ കൈയൊഴിയുകയാണ് പതിവ്. പരിസരം മലിനമാക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തുകയാണ്. മഴ തുടങ്ങുന്നതിന് മുമ്പേ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ലെങ്കില്‍ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പകര്‍ച്ചവ്യാധികളുടെ പിടിയിലമരും.



0 comments: