റോഡ്‌ ഉപരോധസമരം...












'മത്സ്യഗ്രാമം'പദ്ധതിയില്‍ തീരദേശപഞ്ചായത്തായ അഞ്ചുതെങ്ങിനെ വീണ്ടുമുള്‍പ്പെടുത്തണമെന്ന ആവശ്യപ്പെട്ടു അഞ്ചുതെങ്ങ് ജംഗ്ഗ്ഷനില്‍ ഇന്നു രാവിലെനടന്ന റോഡ്‌ ഉപരോധസമരം. അഞ്ചുതെങ്ങിലെ മൂന്ന് കേന്ദ്രങ്ങളില്‍നിന്ന് ജാഥയായിപുറപ്പെട്ടു അഞ്ചുതെങ്ങ്‌ ജംഗ്ഷനിലെത്തിച്ചേ൪ന്നു. Anjengo Jn.നില്‍ സംഗമിക്കുന്ന മൂന്ന് റോഡും ഉപരോധിയ്ക്കുകയാണുണ്ടായത്. മാമ്പള്ളിയില്‍നിന്നും സ: വി . ലൈജു ,എസ്. സുരേന്ദ്രന്‍, ആ. ജെറാള്‍ഢ, വൈ. ശശാങ്കന്‍, സമതി,വിനോദ് എന്നിവരും അഞ്ചുതെങ്ങ്‌ പോസ്റ്റ്‌ഓഫീസ്‌ ജംഗ്ഷനില്‍നിന്നും സ:എസ്. പ്രവീണ്‍ചന്ദ്രാ, സ: ബി. എന്‍ . സൈജു രാജ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റെ ലിജബോസ് എന്നിവരും, അഞ്ചുതെങ്ങ്‌ പഞ്ചായത്ത്‌ ഓഫീസ്‌ ജംഗ്ഷനില്‍നിന്നും ആരംഭിച്ച ജാഥ സ :സി. പയസ്, ജെ. ആന്റണി, ആന്റണിആന്റോ, ലിനിപിറ്റ൪ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജാഥയായെത്തി ആരംഭിച്ച ഉപരോധം സി . പി. ഐ .( എം ) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ : ആനത്തലവട്ടം ആനന്ദന്‍ ഉത്ഘാടനം നി൪വ്വഹിച്ച റോഡ്‌ ഉപരോധസമരത്തില്‍ സ :എസ് . ശശാങ്കന്‍ അദ്ധ്യക്ഷതവഹിച്ചു, സി . പയസ്, അഡ്വ : വി . ജോയി തുടങ്ങിയവർ സംസാരിച്ചു.


0 comments: