Terrorists in Anjengo....?


Photo

അഞ്ചുതെങ്ങ് മുതലപ്പൊഴിക്ക് സമീപം കരയോടടുത്ത് കടലിൽ അകപ്പെട്ട മൂന്ന് നേവി ഉദ്യോഗസ്ഥരെ നാട്ടുകാർ രക്ഷപ്പെടുത്തി കരയിലെത്തിയ്ച്ചു എന്നാല്‍ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ എങ്ങും ജാഗ്രതാ നിര്‍ദേശം നല്‍കിയതിനെതുടര്‍ന്നു അവിടെക്കൂടിയ നാട്ടുകാരില്‍ ചിലര്‍ ഭീകരരാണെന്ന സംശയം പറഞ്ഞതിനെതുടര്‍ന്നു പോലീസ് എത്തുംവരെ അപകടതിപ്പെട്ടവരെ അഞ്ചുതെങ്ങ് നിവാസികള്‍ തടഞ്ഞുവച്ചു.
വിവരമറിഞ്ഞെത്തിയ കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്സ്മെന്റും ഇവരെ കരയ്ക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്തു. ഇവർ നേവി ഉദ്യോഗസ്ഥരാണെന്നും കൊച്ചിയിൽനിന്നും ഐ.എൻ.എസ് എന്ന കപ്പലിൽ സർവ്വേയ്ക്ക് വേണ്ടി തിരിച്ചവരാണെന്നും മനസ്സിലായി. മുതലപ്പൊഴി ഭാഗത്ത് ഉൾക്കടലിൽ കപ്പലിൽനിന്നും അഞ്ചുപേർ ചെറിയ ബോട്ടിലിറങ്ങി സർവ്വേയ്ക്ക് വേണ്ടി കരഭാഗത്ത് വരുന്നതിനിടെ മുതലപ്പൊഴിയിൽ ഹാർബർ നിമ്മാണത്തിന് കടലിൽ സ്ഥാപിച്ചിരിക്കുന്ന കല്ലിൽ തട്ടി ബോട്ടുമറിയുകയായിരുന്നു . തുടർന്ന് മൂന്ന് പേർ കടലിലും രണ്ടുപേർ ബോട്ടിലുമായി. മറൈൻ എൻഫോഴ്മെന്റും കോസ്റ്റ് ഗാർഡും ചേർന്ന് ഇവരെ കരയ്ക്കെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് സർവ്വേ ഉദ്യോഗസ്ഥരാണെന്ന് മനസിലായത്. കൊച്ചിയിലെ നേവി ഓഫീസുമായി ബന്ധപ്പെട്ട് ഇവരെ പൊലീസ് ജീപ്പിൽ വർക്കല ഹെലിപ്പാഡിലെത്തിച്ചു. കൊച്ചിയിൽനിന്നും ഹെലികോപ്ടറിൽവന്ന നേവിയിലെ ഉന്നത ഉദ്യോഗസ്ഥർ ഇവരെ കൊച്ചിയിലേയ്ക്ക് കൊണ്ടുപോയി.


0 comments: