ഇന്നും അഞ്ചുതെങ്ങിൽ സംഘർഷാവസ്തതന്നെ...

ഇന്നും അഞ്ചുതെങ്ങിൽ സംഘർഷാവസ്തതന്നെ...
ഇടവക വികാരി എത്തിയതറിഞ്ഞു മേടയുടെ മുന്നിൽ ആൾക്കാർ തടിച്ചുകൂടി. ഇന്നത്തെ ചർച്ച താഴമ്പള്ളി മേടയിൽ വച്ചാണെന്നു വികാരി അറിയിച്ചപ്പോൾ ചർച്ച അഞ്ചുതെങ്ങ്‌ മേടയിൽ വച്ചു നടത്തണമെന്നു ആവശ്യപ്പെട്ടു വലിയ ബഹളമായി. അച്ചൻ താഴമ്പള്ളിയിലേക്കു പോകാൻ കാർ ഇറക്കിയപ്പോൾ ആൾക്കാർ കാർ തടയുകയാണുണ്ടായതു. വീണ്ടും മേടയിൽ വന്നു ഇടവകക്ക്‌ അനുകൂലമായ തീരുമാനം ഉണ്ടാക്കും എന്ന ഉറപ്പിന്മേലാണു പോയതു. തീരുമാനം അറിയാൻ ജനങ്ങൾ ഇപ്പോഴും മേടയുടെ മുന്നിൽ കൂട്ടം കൂടി കാത്തു നിൽക്കുകയാണു.


0 comments: