ഒല്ലി വള്ളങ്ങൾ പിടികൂടി. അഞ്ചുതെങ്ങിൽ സംഘർഷാവസ്ത...


ഒല്ലി വള്ളങ്ങൾ പിടികൂടി. അഞ്ചുതെങ്ങിൽ സംഘർഷാവസ്ത...
മുതലപ്പൊഴിയിലെ പുലിമുട്ടു നിർമ്മാണത്തെത്തുടർന്നു താഴമ്പള്ളി, പൂത്തുറ ഭാഗത്ത്‌ കടലേറ്റം കൂടുകയും തത്ഭലമായി അവിടത്തെ പ്രധാന തൊഴിലായ കംബവല (കരമടി) പണി വളരെ കുറയുകയാണു ഉണ്ടായതു. ആ സമയത്താണു ചിലർ കൊല്ലി വള്ളം (ഒല്ലി വള്ളം) ഇറക്കിയതു. അതിന്റെ വരുമാനം കണ്ടു 4ഉം 5 ഉം ആൾക്കാർ ചേർന്നു വീണ്ടും വള്ളങ്ങൾ ഇറക്കി. ഇപ്പോൾ ഏകദേശം പത്തോളം കൊല്ലി വള്ളങ്ങൾ അവിടുണ്ട്‌. ഇതു മൂലം പരംബരാഗത മത്സ്യത്തൊഴിലാളികൾക്ക്‌ വരുമാനം വളരെ കുറഞ്ഞു. അവർക്കു ലഭിക്കുന്ന മത്സ്യങ്ങളുടെ വിലയിലും ഗണ്യമായ കുറവനുഭവപ്പെടുന്നുണ്ടു. 
തീരത്തോട്‌ ചേർന്നു ഒല്ലി വള്ളങ്ങൾ വല ഇടുന്നതിനാലാണു ഇതു സംഭവിക്കുന്നതു. അഞ്ചുതെങ്ങ്‌ ഇടവകയുടെ തീരത്ത്‌ അവർ വലയിടുന്നതു സ്തിരമായപ്പോൾ പരംബരാഗത മത്സ്യത്തൊഴിലാളികൾ അഞ്ചുതെങ്ങ്‌ ഇടവക വികാരിയെ പരാതിയറിയിച്ചു. തുടർന്നു മറ്റു ഇടവക വികാരിമാരും പ്രതിനിധികളുമായി നടന്ന ചർച്ചയെതുടർന്ന് അഞ്ചുതെങ്ങ്‌ ഇടവകാതിർത്തിയിൽ ഒല്ലി വള്ളങ്ങൾ മത്സ്യബന്ധനം നടത്തില്ലായെന്ന തീരുമാനത്തിലെത്തി. ഇതു തീരദേശ ഇടവകകളിൽ അറിയിക്കുകയും ചെയ്തു. ഇടവകാതിർത്തി ലംഘിക്കുന്ന ഒല്ലി വള്ളങ്ങളെ പിടികൂടുന്ന കാര്യം ഞായറാഴ്ചാ കുർബ്ബാനയിൽ അഞ്ചുതെങ്ങ്‌ ഇടവകയിൽ ജനങ്ങളെ അറിയിക്കുകയും ചെയ്തു. 
എന്നാൽ ഇന്നു വൈകുന്നേരം 4.30 ഓടുകൂടി 2 ഒല്ലി വള്ളങ്ങൾ അതിർത്തി ലംഘിച്ചതിനാൽ അഞ്ചുതെങ്ങ്‌ ഇടവകക്കാർ പിടികൂടി. തുടർന്ന് വള്ളം വിട്ടുകിട്ടുന്നതിനായി ഉടമസ്തർ ഇടവകയേയും പോലീസ്സിനേയും സമീപിച്ചു. എന്നാൽ നൂറുകണക്കിനു ആൾക്കാർ സംഘടിച്ചതു മൂലം സംഘർഷാവസ്ത മുന്നിൽകണ്ടു കൂടുതൽ പോലീസ്‌ സ്തലത്തെത്തി. ആറ്റിങ്ങൽ DYSP, MLA V. ശശി, മറ്റ്‌ ഇടവക വികാരിമാർ, ഇടവക കൗൺസിൽ അംഗങ്ങൾ, രാഷ്ട്രീയ പ്രതിനിധികൾ, അഞ്ചുതെങ്ങ്‌ ഇടവകവികാരി സ്തലത്തില്ലാത്തതിനാൽ അസിസ്റ്റന്റ്‌ വികാരിയായ   ആൻഡ്രൂസ്സച്ചൻ എന്നിവരും ഒല്ലി വള്ളങ്ങളുടെ ഉടമസ്തന്മാരും ചേർന്ന് അഞ്ചുതെങ്ങ്‌ മേടയിൽ വച്ചു നടന്നചർച്ചയിൽ 25000/- രൂപാവീതം പിഴയായി ഈടാക്കി വള്ളങ്ങൾ വിട്ടു നൽകാൻ ധാരണയായി. എന്നാൽ ഈ തീരുമാനം പുറത്തു കൂടിനിന്ന ജനങ്ങളെ അറിയിച്ചപ്പോൾ വൻ പ്രതിശേധമാണുണ്ടായതു. 
ഇടവക വികാരി സ്തലത്തില്ലാത്തതിനാൽ ഈ തീരുമാനം അംഗീകരിക്കാനാകില്ലെന്നും വികാരി വന്നിട്ടു ചർച്ച നടത്തി തീരുമാനിക്കാമെന്നും അതു വരെ വള്ളങ്ങൾ വിട്ടുനൽകാനാകില്ലെന്നും ജനങ്ങൾ കൂട്ടായി ഉന്നയിച്ചതിനെത്തുടർന്നു നാളെ അഞ്ചുതെങ്ങ്‌ ഇടവക വികാരി അനീഷച്ചൻ വന്നിട്ടു ചർച്ചകൾ എപ്പോൾ എവിടെ വചു നടത്താമെന്ന തീരുമാനം രാവിലെ 10 മണിക്കു ജനങ്ങളെ അറിയിക്കാമെന്ന വ്യവസ്തയിൽ എത്തിയതിനെ തുടർന്നാണു ജനക്കൂട്ടം പിരിഞ്ഞു പോയതു. 



0 comments: