Lake tourism....


Photo
അഞ്ചുതെങ്ങ് കായലോര ടൂറിസം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനന്തമായ് നീളുന്നു. "കഠിനംകുളം കായൽ സർക്യൂട്ട്'' എന്ന കേന്ദ്ര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് 12 കോടി രൂപയുടെ പ്രോജക്ടാണ് കേന്ദ്രത്തിന് സമര്‍പ്പിയ്ക്കപ്പെട്ടത് . ഇതിൽ 2 കോടി 67 ലക്ഷം രൂപ കേന്ദ്രം അനുവദിച്ചിരുന്നു.
കഠിനംകുളം മുതൽ അഞ്ചുതെങ്ങ് വരെയും വാമനപുരം നദിയിൽ കൊല്ലമ്പുഴ കടവുവരെയുമുള്ള 12 കിലോമീറ്റർ ചുറ്റളവിലാണ് ക
ായലോര ടൂറിസത്തിന്റെ ഭാഗമായുള്ള വികസന പ്രവർത്തനങ്ങൾ നടത്താന്‍ തീരുമാനംആയത്. ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ കൊട്ടാരത്തോട് ചേർന്നുള്ള കൊല്ലമ്പുഴക്കടവിൽ ടൂറിസം ഫെസിലിറ്റേഷൻ സെന്ററിന്റെയും ഗ്യാലറിയുടെയും പണികളും, പുളിമൂട്ട് കടവിലെ ജലോത്സവ പവിലിയൻ, ചിൽഡ്രൻസ് പാർക്ക്, ടോയിലറ്റ് ബ്ളോക്ക് എന്നിവയുടെ പണി പൂർത്തിയായി വരുന്നു. എന്നാല്‍ ഇതിന്റെ ഭാഗമായി അഞ്ചുതെങ്ങില്‍ നടക്കേണ്ടുന്ന ഫ്ളോട്ടിംഗ് ജെട്ടികളുടെ നിര്മാണ പ്രവത്തനങ്ങള്‍ അനന്തമായി നീളുകയാണ്. കയൂക്കുള്ളവര്‍ ഒറ്റക്കെട്ടായ്‌ ഒരുമിയ്ച്ചുനിന്നു കാര്യങ്ങള്‍ നേടിയെടുക്കുമ്പോള്‍ നമ്മുടെ നാട്ടിലെ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം തമ്മില്‍തല്ലി അഞ്ചുതെങ്ങിലെ സാധാരണക്കരന്റെ വികസനസ്വപ്നങ്ങള്‍ തല്ലിതകര്‍ക്കുകയാണ്.


0 comments: