അഞ്ചുതെങ്ങ്‌ പഞ്ചായത്തിൽ ഭരണ മാറ്റം....?


അഞ്ചുതെങ്ങ്‌ പഞ്ചായത്തിൽ ഭരണ മാറ്റം....?
നവംബർ 20 നു 13 ആം വാർഡു മെംബർ ജോഷി പഞ്ചായത്ത്‌ സെക്രട്ടറിയെ രാജിക്കത്ത്‌ ഏൽപ്പിച്ചു രസീത്‌ കൈപ്പറ്റി. കുറച്ചു സമയം കഴിഞ്ഞു രാജി തിരിച്ചാവശ്യപ്പെട്ടെങ്കിലും രസീതു നൽകിയ രാജി തിരിച്ചു നൽകാൻ പഞ്ചായത്‌ രാജിൽ നിയമമില്ലാത്തതിനാൽ രാജി നിയമപരമായി അംഗീകരിക്കപ്പെട്ടു. 
അതു മൂലം ഫലത്തിൽ കോൺഗ്രസ്സിനു ഭരണം നഷ്ടപ്പെട്ട അവസ്ത്തയിലാണു. 14 വാർഡുകൾ ഉള്ളതിൽ 7-7 എന്ന അവസ്തയിൽ നിന്നും 6-7 എന്ന നിലയിലാണു ഭരണ കക്ഷിയായ  കോൺഗ്രസ്സ്‌  . 2010 നവംബർ 1 നു ഞറുക്കെടുപ്പു വഴിയാണു പാർട്ടി ഭരണത്തിൽ കയറിയത്‌. നീണ്ട 27 വർഷത്തെ കാത്തിരിപ്പിനു ശേഷമാണു കോൺഗ്രസ്സിനു ഭരണം ലഭിചതു. എന്നിട്ടും 5 വർഷം പൂർത്തിയാക്കാൻ അവർക്കു കഴിയാത്തതു വരും വർഷങ്ങളിലെ ഇലക്ഷനെ സാരമായി ബാധിക്കും. 
15 ദിവസത്തെ ആയുസ്സ്‌ മാത്രമേ  ഇനിയുള്ളൂ. അതിനകം പ്രസിഡന്റ്‌ രാജിവച്ചില്ലെങ്കിൽ പ്രതിപക്ഷമായ  CPM അവിശ്വാസം കൊണ്ടുവരും. അതോടുകൂടി ഭരണം  CPM നു ആകും. 
13 ആം വാർഡിൽ വീണ്ടും ഇലക്ഷൻ നടന്നു കോൺഗ്രസ്സ്‌ ജയിച്ചാലും 7-7 സീറ്റുകൾ വന്നാലും പ്രസിഡന്റിന്റെ കാസ്റ്റിംഗ്‌ വോട്ടിന്റെ ബലത്തിൽ CPM പ്രസിഡന്റ്‌  തന്നെ തുടരും. 0 comments: