A comment about the post 'Fisheries villege


ഒരു ചെറുകൂട്ടം ആള്ക്കാ൪ നിരന്തരം അഞ്ചുതെങ്ങിലെ...


ഒരു ചെറുകൂട്ടം ആള്ക്കാ൪ നിരന്തരം അഞ്ചുതെങ്ങിലെ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഒരു വ൪ഷം മുന്‍പ് അഞ്ചുതെങ്ങിനെ മത്സ്യഗ്രാമങ്ങളുടെ പട്ടികയില്‍നിന്നു ഇന്നത്തെ ഭരണകൂടം ഒഴിവാക്കിയപ്പോള്‍, അതിനെതിരെ മത്സ്യതൊഴിലാളികള്‍ CITUവിന്റെ നേതൃത്വത്തില്‍ അഞ്ചുതെങ്ങ് ജംഗ്ഷനില്‍ സമരം ചെയ്യുന്നദിവസമാണ് അഞ്ചുതെങ്ങിനെമത്സ്യഗ്രാമങ്ങളുടെ പട്ടികയില് ഉള്‍പ്പെടുത്തിയെന്നകള്ളം പ്രചരിപ്പിച്ചുകൊണ്ട് ഇന്നത്തെ മുഖ്യന്റെയും പിന്നൊരു മന്ത്രിയുടെയും പേ൪ക്കു ‍ അഭിനന്ദനങ്ങള്‍ കോരിയൊഴിച്ചുകൊണ്ടുള്ള താങ്കള്‍ സൂചിപ്പിച്ച കൂറ്റൻ ഫ്ല്ക്സ്‌ബോർഡും, അവിടമാകെ അത്തരം പോസ്റ്ററുംകൊണ്ട് നിറഞ്ഞത്‌.
അതിനുശേഷവും പലപ്പോഴായി അഞ്ചുതെങ്ങില്‍ മത്സ്യഗ്രാമം അനുവദിച്ചെന്ന കള്ളപ്രചരണം ഇക്കൂട്ട൪ നടത്തുകയുണ്ടായി
ഇപ്പോഴും അവരതു തുടരുന്നു.
‍കൂടക്കൂടെ മത്സ്യതൊഴിലാളി നാമത്തിലും അല്ലാത്തപ്പോള്‍ മറ്റൊരു രാഷ്ട്രീയനാമത്തിലും പ്രത്യക്ഷമാകുന്ന ഇവരുടെ ചെയ്തികള്‍ മത്സ്യതൊഴിലാളികള്‍ക്കു അപമാനമാണ്. ഇവ൪ സ്വന്തം ലാഭംമാത്രം ലക്‌ഷ്യം വെക്കുമ്പോള്‍ മത്സ്യതൊഴിലാളികള്‍ക്കു വരുത്തുന്ന നഷ്ട്ടമേറയാണ്.

Shiju Basil






0 comments: