അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തില്‍ മദ്യപാനികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധന....


Photo

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തില് മദ്യപാനികളുടെ എണ്ണത്തില് ക്രമാതീതമായ വര്ദ്ധന. കുറച് വര്ഷങ്ങള്ക്ക് മുന്പ് പൊതുജനങ്ങളും ഒരുകൂട്ടം വൈധികന്ന്മാരും മറ്റ് സാമൂഹികപ്രവര്ത്തകരും ഒറ്റകെട്ടായ് ഒരുമിയ്ച്ചു നിന്നുകൊണ്ട് ഒട്ടനവധി ബുദ്ധിമുട്ടുകള് തരണം ചെയ്താണ് മദ്യത്തിന്റെ അതിപ്രസ്രണത്തില് നിന്നും നമ്മുടെ നാടിനെ കൈപിടിയ്ച് ഉയര്ത്തിയത്. ഒരുതരത്തില് പറഞ്ഞാല് ആ നടപടിയിലൂടെ അഞ്ചുതെങ്ങിനെ ഉയര്ച്ചയി
ലെയ്ക്ക് നയിക്കുവാന്പോകുന്ന യുവതലമുറയ്ക്കുവേണ്ടിയുള്ള നമ്മുടെ പിന്മുറക്കാരുടെ സമ്മാനമായിരുന്നു. എന്നാല് ഇന്നത്തെ സ്ഥിതിയാകട്ടെ കല്ല്യാണത്തിനും മരണത്തിനും തുടങ്ങി ഓരോ നിമിഷവും മധ്യപിയ്കാനുള്ള കാരണങ്ങളായ് മാറ്റപ്പെട്ടിരിയ്ക്കുന്നു.
അഞ്ചുതെങ്ങില് മാത്രം ആയിരം പുരുഷന്മാരിലും 55%പേര് മദ്യത്തിന് അടിമപെട്ടവരാണെന്നും 38%പേര് ആഘോഷങ്ങള്ക്ക് കൊഴുപ്പുകൂട്ടുന്നതിനായും മറ്റും മദ്ധ്യം ഉപയോഗിയ്ക്കുന്നവരാണെന്നുമാണ് അഞ്ചുതെങ്ങിലെ ഒരു ക്ലബ് നടത്തിയ പഠനത്തില് നിന്നും കണക്കുകള് സൂചിപ്പിയ്ക്കുന്നത്. മദ്ധ്യ പാനം കൊണ്ടുള്ള അസുഖങ്ങള് കൊണ്ട് മരണമടഞ്ഞവരുടെ എണ്ണത്തിലും . മദ്യപിച്ചു വാഹനം വോടിയ്ച്ചു ഉണ്ടാകുന്ന അപകടങ്ങളിലും മുന്കാലങ്ങളെ അപേക്ഷിയ്ച് വന്വര്ദ്ധനവാണ് ഉണ്ടായിരിയ്ക്കുന്നത്. മദ്ധ്യവിമുക്ത പഞ്ചയാത്ത് ആയതിനാല് മദ്യത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് ചിറയിന്കീഴ് , നിലയ്ക്കാമുക്ക് തുടങ്ങിയ സര്ക്കാര് മദ്യവില്പന കേന്ദ്രങ്ങളെയാണ്, ഇ കേന്ദ്രങ്ങളില്നിന്നും ഏറ്റവുംകൂടുതല് മദ്ധ്യം വിറ്റഴിയ്ക്കപെടുന്നത് അഞ്ചുതെങ്ങിലെയ്ക്കാണ് എന്നത് ഇ വിഷയത്തിന്റെ ഗൌരവം വര്ധിപ്പിയ്ക്കുന്നു. ഇതിനുപുറമെയാണ് വ്യാജകള്ളും ആയൂര്വേദ അരിഷ്ടവും അഞ്ചുതെങ്ങില് കഴിഞ്ഞ കാലങ്ങലിലും ഇപ്പോഴും ഉണ്ടായിട്ടുള്ള മിക്കവാറുമുള്ള അടിപികളിലും കൊലപാതകങ്ങളിലും മദ്ധ്യപാനം ഒരു കാരണമായ് മാറിയിട്ടുണ്ട്. ഇപ്പോഴാകട്ടെ സ്കൂള് കുട്ടികളില് പോലും ഇ ശീലം വളരെകൂടുതലായ് കണ്ടുവരുന്നുഎന്നത് അദ്ധ്യാപകര്തന്നെ സമ്മതിയ്ക്കുന്നുണ്ട്. ഇതിന്റെ ഗൌരവം മനസിലാക്കി കുട്ടികളില് നിന്നെങ്കിലും ഇ ശീലം ഒഴുവാക്കിക്കുന്നതിനുള്ള ബോധവത്കരണ പരിപാടികള് സംഘടിപ്പിയ്ക്കുവാനൊ , ഇത്തരം ലഹരി പഥാര്തങ്ങളുടെ ഉപയോഗത്തില്നിന്നും യുവാക്കളെ ക്രിയാത്മകപ്രവര്ത്തനങ്ങളിലൂടെ പിന്തിരിപ്പിയ്ച്ചു അവരുടെ യൌവനം സമൂഹനന്മായ്ക്കായ് പ്രയോജനപെടുത്തുവാന് വേണ്ടിയുള്ള കര്മപരിപാടികള് ആസൂത്രണം ചെയ്യുവാനോ ശ്രമിയ്ക്കാന് ഒരു രൂപപോലും നീക്കിവയ്ക്കാത്ത അഞ്ചുതെങ്ങ് പഞ്ചായത്തിലെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പ്രവര്ത്തനം തീര്ത്തും പരിഹാസ്യംതന്നെ.


0 comments: