അഞ്ചുതെങ്ങ് സ്വദേശി ഉൾപ്പെടെ മൂന്നു മത്സ്യത്തൊഴിലാളികളെ ആദരിയ്ക്കുന്നു

കടലറിവിന്റെ കലവറകളായ മത്സ്യതൊഴിലാളി പ്രധിനിതികളെ ആദരിക്കുന്നു, Friends of Marine Life (FML), കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയെ ഉൾപ്പെടുത്തി നടത്തുന്ന ചടങ്ങിൽ.
ആഴക്കടലിന്റെ പ്രത്യേകതകളെ, കടലിനടിയിൽ എവിടെ എന്തൊക്കെ ഉണ്ടെന്നതിനെപ്പറ്റി കടലറിവിന്റെ അടിസ്ഥാനത്തിൽ, നിരന്തരമായ സൂക്ഷ്മ നിരീക്ഷണത്തിലൂടെ കണ്ടെത്തുന്ന  മത്സ്യതൊഴിലാളികൾക്ക്  പൊതു സമൂഹത്തിൽ അർഹമായ  പരിഗണനയും ആദരവും നൽകുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഒരു ചടങ്ങ് സംഘടിപ്പിയ്ക്കുന്നതെന്നു ഭാരവാഹികൾ പറയുന്നു.

Friends of Marine Life (FML) നടത്തിയ സമുദ്രഗവേഷണങ്ങളിൽ സജീവ പങ്കാളികൾആയ ആലോഷിയസ് (അഞ്ചുതെങ്ങ്), അലക്സ് (കൊച്ചുതോപ്പ്), തോമസ്‌ (പൂന്തുറ) എന്നിവരെയാണ് ആദരിയ്ക്കുന്നത്.

ജനുവരി 29 വൈകിട്ട് 4 മണിയ്ക്ക് തിരുവനന്തപുരം കേസരി ആഡിറ്റോറിയത്തിൽവച്ചാണ് ചടങ്ങുകൾ നടത്തുന്നത്  മുഖ്യാഥിതിയായ് കവി സുഗതകുമാരി പങ്കെടുക്കുന്ന ചടങ്ങിൽ ജാതിമത ഭെതമെന്ന്വെ എല്ലാപേരും പങ്കെടുക്കുവാൻ ശ്രമിയ്ക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.0 comments: