ഫാദർ തോമസ്‌ കോച്ചേരി സ്മാരക മന്ദിര ഉത്ഘാടനവും ലോക മത്സ്യതൊഴിലാളി ദിനാചരണവും...

ഫാദർ തോമസ്‌ കോച്ചേരി സ്മാരക മന്ദിര ഉത്ഘാടനവും ലോക മത്സ്യതൊഴിലാളി ദിനാചരണവും നടന്നു.
ഫാദർ തോമസ്‌ കോച്ചേരിയുടെ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചനയോടെ ഇന്നു (21.11.2014) രാവിലെ 10 മണിക്ക്‌ ചടങ്ങുകൾ ആരംഭിച്ചു. മുതിർന്ന മത്സ്യതൊഴിലാളിയാണു പതാക ഉയർത്തൽ നടത്തിയത്‌. മുൻ സമരാനുയായി ശ്രീമതി കർമ്മലി ജോൺ അനുസ്മരണ മന്ദിര ഉത്ഘാടനം നടത്തി. തുടർന്നു ഫാദർ ജോസ്‌ തട്ടയിൽ അനുസ്മരണ പ്രഭാഷണം നടത്തി.
മുതിർന്ന മത്സ്യതൊഴിലാളികളേയും മത്സ്യതൊഴിലാളി അവകാശങ്ങൾക്കു വേണ്ടി സമരം നടത്തിയ മുൻ അനുയ്യായിക ളേയും ആദരിക്കുന്ന ചടങ്ങാണു തുടർന്നു നടന്നതു.
ജില്ലാകായികമേളയിൽ മികവു തെളിയിച്ച ഹരോൾഡ്‌ ആന്റണി അഞ്ചുതെങ്ങ്‌ വികാരി ഫാദർ മൈക്കിൾ തോമസ്സിൽ നിന്നു ചടങ്ങിൽ വച്ച്‌ പുരസ്ക്കാരം എറ്റുവാങ്ങി.
സിസ്റ്റർ ഫിലമിൻ മേരി സ്വാഗത പ്രസംഗം നടത്തിയ ചടങ്ങിനു ഇഗ്നേഷ്യസിന്റെയും സംഘത്തിന്റേയും ഗാനങ്ങളും ജെറോം ഫെർണ്ണാണ്ടസ്സിന്റെ അവതരണവും മാറ്റുകൂട്ടി.
ശ്രീ. എ. ജെ. വിജയന്റെ 'നമ്മുടെ തീരവും പരിപാലനവും' എന്ന വിഷയത്തെ പറ്റിയുള്ള ക്ലാസ്സും തുടർന്നു നടന്ന ചർച്ചകളും വളരെ വിജ്ഞാനപ്രധമായിരുന്നു.
ഈ സ്മാരക മന്ദിരത്തിൽ പുതുതായി പ്രവർത്തനമാരംഭിക്കുന്ന യുവജന സാമൂഹ്യ സാംസ്കാരിക സംഘടനയായ "പിന്തുണ" (നല്ല ഭാവിയിലേക്കു ഒരു മുതൽക്കൂട്ട്‌) സാമൂഹ്യ പ്രവർത്തന മേഘലയിലെ സമഗ്ര സംഭാവനകൾക്കായി സിസ്റ്റർ ഫിലമിൻ മേരിക്കു പുരസ്ക്കാര സമർപ്പണം നടത്തി.
ക്ഷണിക്കപ്പെട്ട നൂറോളം പേർ പ ങ്കെടുത്ത ഈ യോഗത്തിൽ ഫാദർ മൈക്കിൾ തോമസ്‌, മോൺസീഞ്ഞർ ജയിംസ്‌ കുലാസ്‌, തോമസ്‌, തിരുവല്ല ഡൈനാമിക്‌ ആക്ഷൻ കൗൺസിൽ പ്രതിനിധി, ഡെന്നിസ്‌, അൽഫോൻസ്‌, സുരേന്ദ്രൻ, സിസ്റ്റർ തെർമ്മ, ക്രിസ്റ്റി ക്ലീറ്റസ്‌ തുടങ്ങിയവരും പ്രസംഗിച്ചു. താഴമ്പള്ളി ലാസറിന്റെ നന്ദി പ്രകാശനത്തോടെ ചടങ്ങുകൾ അവസാനിച്ചു. കോച്ചേരി അച്ചന്റെ സഹോദരങ്ങൾ, സുഹൃത്തുക്കൾ, സമരാനുയായികൾ, സഹപ്രവർത്തകർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.0 comments: