ഓശാനതിരുന്നാൾ -അഞ്ചുതെങ്ങ്‌ ഇടവക

7.30 നാണു പറഞ്ഞിരുന്നതെങ്കിലും 7.20 നു കോൺ വെന്റിൽ വെച്ചുള്ള കുരുത്തോല വെഞ്ചരിപ്പുകർമ്മം ആരംഭിച്ചു. തുടർന്നു ദേവാലയത്തിലേക്കു കുരുത്തോലയും കൊണ്ടുള്ള പ്രദക്ഷിണം നടന്നു. 

ഇപ്രാവശ്യം രാവിലെ 5.30 നുള്ള ദിവ്യബലി ഇല്ലായിരുന്നു. തിരുന്നാൾ ദിവ്യബലിയിക്ക്‌ കൂടുതൽ ജനപങ്കാളിത്തം ഉണ്ടാകുന്നതിനു വേണ്ടിയാണു അതിരാവിലത്തെയും ചംബാവിലേയും സെന്റ്‌ മേരീസിലേയും ദിവ്യബലികൾ നടത്താത്തത്‌. വിശുദ്ധവാര ചടങ്ങുകളിൽ കൂടുതൽ ആൾക്കാരെ പങ്കുകൊള്ളിക്കുന്നതിനായി ദേവാലയത്തിനു സമീപത്തായി 2 താൽക്കാലിക ഷെഡും ക്ലോസ്‌ സർക്ക്യൂട്‌ ടെലിവിഷനുകളും സ്ഥാപിചു. 

ഇടവകവികാരി അനീഷച്ചൻ മുഖ്യകാർമ്മികനായ തിരുന്നാൾ ദിവ്യബലി 7.40 ഓടുകൂടി ആരംഭിച്ചു. സഹവികാരി ഫാ. ക്രിസ്തുദാസ്‌ വചനപ്രഘോഷണം നടത്തിയ ബലിക്കു നേതൃത്വം വഹിച്ചത്‌ യുവജനങ്ങളാണു. 
0 comments: