സാമൂഹ്യ വിരുദ്ധ ശല്യം; അഞ്ചുതെങ്ങ്‌ സ്കൂൾ പ്രതിഷേധറാലി നടത്തി...


അഞ്ചുതെങ്ങ്‌ സെന്റ്‌ ജോസഫ്സ്‌ സ്കൂളിൽ സാമൂഹ്യ വിരുദ്ധർ കുടിവെള്ള ടാപ്പുകൾ മുഴുവനും അടിച്ചു തകർക്കുകയും സ്കൂൾ പച്ചക്കറിത്തോട്ടവും ഔഷധ തോട്ടവും നശിപ്പിക്കുകയും ചുവരുകൾ അശ്ലീല പദങ്ങളാലും ചിത്രങ്ങളാലും മലിനമാക്കുകയും ചെയ്തിരിക്കുന്നു. ഇന്നലെ (5.12.2013) സ്കൂൾ സമയത്തിനു ശേഷമാണു ഇതു നടന്നതെന്നു കരുതപ്പെടുന്നു. 
ഇതിൽ പ്രതിഷേധിച്ചു ഇന്നു (6.12.2013) മുഴുവൻ വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും പ്രതിഷേധസൂചകമായി  കോട്ട മുതൽ ജംഗ്ഷൻ വരെ റാലി നടത്തി. 
പോലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്തു അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്‌. 


0 comments: