അഞ്ചുതെങ്ങ്‌ ഇടവക തിരുനാൾ: ഒരുക്കങ്ങൾ ആരംഭിച്ചു..
അഞ്ചുതെങ്ങ്‌ ഇടവകാ മധ്യസ്തനായ വിശുദ്ധ പത്രോസ്ശ്ലീഹായുടെ തിരുനാൾ ജൂൺ 20 വ്യാഴാഴ്ച കോടിയേറി വിശുദ്ധന്റെ തിരുനാൾ ദിനമായ ജൂൺ 29 നു അവസാനിക്കുന്നു. തിരുന്നാളിന്റെ മുന്നൊരുക്കങ്ങൾ ഇടവകയിൽ ആരംഭിച്ചിട്ടുണ്ട്‌. കൂടുതൽ ആൾക്കാർക്കു പൂജയിലും മറ്റ്‌ കർമ്മാദികളിലും പങ്കെടുക്കാൻ പള്ളിയോട്‌ ചേർന്ന് താൽക്കാലിക ഷെഡിന്റെ പണി പുരോഗമിച്ചു വരുന്നു. പള്ളിയിലും പരിസരത്തും സീരിയൽ ലൈറ്റുകൾ ഇട്ടുവരുന്നു. ഇടവക മുഴുവനും കേൾക്കുവാൻ വേണ്ടി ഹോണുകൾ വച്ചുവരുന്നു. മഴ പ്രതികൂലമാണെങ്കിലും ജോലികൾ പുരോഗമിക്കുന്നുണ്ട്‌. 
കൊടിയേറ്റ്‌ സമയത്തെങ്കിലും മഴ ഒഴിഞ്ഞു നിൽക്കണേ എന്നാണു വിശ്വാസികളുടെ പ്രാർത്ഥന.


0 comments: