Traffic block...




അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളില്  ഗതാകതക്കുരുക്ക് രൂക്ഷമാകുന്നു.
ആറ്റിങ്ങല് അഞ്ചുതെങ്ങ് വര്ക്കല , അഞ്ചുതെങ്ങ് മുതലപ്പൊഴി എന്നീ പ്രധാന റോഡുകള് കടന്നുപോകുന്ന അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തില് ഗതാഗതം ദുര്ഗടമാകുന്നു.  വീതിയില്ലാത്ത റോഡുകളും , റോഡിന്റെ ഇരുവശത്തുമായി റോഡിനോടു ചേര്ന്നുതന്നെ സ്ഥിതിചെയുന്ന ഇലക്ട്രിക് പോസ്റ്റുകളും മറ്റു അനുബന്ധ ഉപകരണങ്ങളും , നടപ്പാതകള് കൈയ്യേറിയുള്ള അനധികൃത നിര്മ്മാണവുമാണ് ഇതിനു പ്രധാന കാരണമായിരിയ്ക്കുന്നത്. 
ക്രമാതീതമായി വാഹനങ്ങള് പെരുകുന്നതും മറ്റൊരു കാരണമാണ് . അഞ്ചുതെങ്ങ് പഞ്ചായത്തില് മാത്രം ഏകദേശം ഇരുനൂരൊളം ഓട്ടോറിക്ഷകള് നിലവിലുണ്ടെന്നാണ് കണക്കുകള് സൂചിയ്പ്പിയ്ക്കുന്നത് . 
അഞ്ചുതെങ്ങ് ജെന്ക്ഷനില് മാത്രം ഏകദേശം നൂറോളം ഓട്ടോ റിക്ഷകളാണ് സവാരിനടത്തുന്നത്. ഇത്രയും വാഹനങ്ങള് പാര്ക്കുചെയ്യുവാനുള്ള സ്ഥല സൗകര്യം  ഇല്ലാത്തതിനാല് റോഡിന്റെ ഇരുവശത്തുമായിട്ടാണ് കാര് , ഓട്ടോ , ടെമ്പോ  തുടങ്ങിയവ സവാരിയും കാത്തുകിടക്കാറ് 
കഷ്ട്ടിയ്ച് ഒരു ബസ്സിനുമാത്രം കടന്നുപോകുവാന് കഴിയുന്നത്ര ഇടുങ്ങിയ റോഡിന്റെ  ഇരുവശത്തുമുള്ള പാര്ക്കിങ്ങും ഇതുവഴിയുള്ള യാത്രയ്ക്ക് ഒട്ടനവധി ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത് 
മുതലപ്പൊഴി അഞ്ചുതെങ്ങു കൊട്ട തുടങ്ങിയ പ്രദേശങ്ങളിലെയ്ക്ക് പോകേണ്ടുന്ന പല ബസ്സുകളും പെര്മിറ്റ് ഉണ്ടായിട്ടുപോലും ഇത്തരം അസൗകര്യങ്ങള് ചൂണ്ടിക്കാണിയ്ച്ച് കടയ്ക്കവൂരില് വെച്ച്  ട്രിപ്പ് അവസാനിപ്പിയ്ക്കുന്നതും പതിവായിട്ടുണ്ട്.
വഴിയാത്രക്കാരുടേയും വിധ്യാര്ധികളുടെയും ഇതുവഴിയുള്ള യാത്രാ ബുദ്ധിമുട്ടുകള് മനസ്സിലാക്കുവാനോ ടാക്സി വാഹങ്ങള്ക്ക് ആവിശ്യമായ സ്ഥലം ഏറ്റെടുത്ത് ടാക്സി സ്റ്റാന്റ് പണിയുവാനോ ശ്രമിയ്ക്കാന് ഇതുവരെയും ഗ്രാമ-പഞ്ചായത്തോ സ്ഥലം MLA യോ ഇതുവരെയും ശ്രമിയ്ചിട്ടില്ല. 



0 comments: