പുനര്‍നിര്‍മാണം...
മുതലപ്പൊഴി തുറമുഖത്തിന്റെ പുനര്നിര്മാണം അഞ്ചുവര്ഷത്തിനുശേഷം വീണ്ടും: അധിക ചെലവ് 31 കോടി

അഞ്ചുതെങ്ങ് സജന് : മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ പുനര്നിര്മാണപ്രവര്ത്തനങ്ങള് മാര്ച്ച് 11 ന് തുടങ്ങുന്നു.പുനരാരംഭിയ്ക്കുവാന് അന്ഗീകാരം 2002 ല് ആദ്യം പണി തുടങ്ങി പിന്നെ നിര്മാണത്തില് പിഴവുകള് കണ്ടെത്തിയതുമൂലം പാതിവഴിയില് അവസാനിപ്പിച്ച പ്രവര്ത്തനങ്ങള്ക്കാണ് അഞ്ചു വര്ഷത്തിനുശേഷം വീണ്ടും ജീവന്വയ്ക്കുന്നത്. പെരുമാതുറയില് മന്ത്രി കെ.ബാബുവിന്റെ അധ്യക്ഷതയില് നടക്കുന്ന ചടങ്ങില് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി നിര്മാണോദ്ഘാടനം നിര്വഹിക്കും.

വിഴിഞ്ഞത്തിനും കൊല്ലം തങ്കശ്ശേരിക്കുമിടയില് ഒരു പ്രധാന മത്സ്യബന്ധന തുറമുഖം ആവശ്യമാണെന്ന തീരവാസികളുടെയും പൊതുജനത്തിന്റെയും ആവശ്യം പരിഗണിച്ചാണ് മുതലപ്പൊഴിയില് മത്സ്യബന്ധനതുറമുഖം നിര്മിക്കാന് തീരുമാനിക്കുന്നത്. ഇതിനായി വാമനപുരം ആറ് കടലില് പതിക്കുന്ന മുതലപ്പൊഴി ഭാഗം തിരഞ്ഞെടുത്തു. ചെന്നൈ ഐ.ഐ.ടി. ഓഷ്യന് എന്ജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തില് പഠനം നടത്തി പദ്ധതിരേഖ തയ്യാറാക്കി. 2000 മാര്ച്ച് 30ന് കേന്ദ്രത്തിന്റെയും മെയ് 26ന് സംസ്ഥാന സര്ക്കാരിന്റെയും അനുമതി ലഭിച്ചു. എന്നാല് ചില കേസുമായി ബന്ധപ്പെട്ട് ദര്ഘാസ് അനുമതി വൈകിയതിനാല് പിന്നെയും രണ്ടുവര്ഷം കഴിഞ്ഞാണ് പണി തുടങ്ങിയത്.

പുലിമുട്ടിന്റെ പണിയായിരുന്നു പ്രധാനം. എന്നാല് ചെന്നൈയിലെ എന്ജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തില് നടത്തിയ പഠനപ്രകാരം നിര്മാണത്തില് ആദ്യം തന്നെ പിഴവുകള് സംഭവിച്ചു. മുതലപ്പൊഴിയില് പൊഴി മണ്ണടിയുകയും പൊഴി മൂടലും ആവര്ത്തിച്ചു. ഇതിന്റെയടിസ്ഥാനത്തില് ഈ പ്രശ്നം തീര്ക്കുന്നതിനായി പുലിമുട്ടിന്റെ നീളം 170 മീറ്ററില്നിന്ന് 330 മീറ്റര് ആയി ഉയര്ത്തി. ഒപ്പം താഴമ്പള്ളി വടക്കേ ഭാഗത്തെ പുലിമുട്ടിന്റെ നീളം 480 മീറ്ററില്നിന്ന് 410 മീറ്ററായി കുറയ്ക്കുകയുംചെയ്തു. ഇതും ഫലം ചെയ്തില്ല. പുലിമുട്ട് നിര്മാണം മുന്നേറുന്തോറും പെരുമാതുറയില് തീരം വര്ധിക്കുകയും പൊഴി മൂടിക്കൊണ്ടിരിക്കുകയുംചെയ്തതാണ് കാരണം. അങ്ങനെ കോടികള് ചെലവിട്ടശേഷം ഒടുവില് 2008 ജൂണില് തുറമുഖനിര്മാണം പാതിവഴിയില് നിര്ത്തി. നേരത്തെ ഇവിടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്ക്ക് മീന്പിടിത്തം സുഗമമായിരുന്നെങ്കില് തുറമുഖനിര്മാണവും പുലിമുട്ടും എങ്ങുമെത്താതായതോടെ ആയിരക്കണക്കിന് തീരവാസിള്ക്ക് മത്സ്യബന്ധനം ദുരന്തമായി. യന്ത്രവത്കൃത വള്ളങ്ങള്ക്ക് പുലിമുട്ടിലെ നിര്മാണപ്പിഴവുമൂലം തുറമുഖഭാഗത്തേക്ക് കടക്കാനാകാത്തതായിരുന്നു കാരണം. വള്ളങ്ങള് നിരന്തരം പുലിമുട്ടിലിടിച്ച് തകര്ന്നും നിരവധി മരണങ്ങളുണ്ടായി. നിരവധിപേര്ക്ക് പരിക്കേറ്റു. ഈ സാഹചര്യത്തില് പുലിമുട്ട് നിര്മാണം പൂര്ത്തിയാക്കണമെന്ന ആവശ്യം ശക്തമായി.

ഇതോടെ സര്ക്കാര് വീണ്ടും മത്സ്യബന്ധന തുറമുഖത്തിനായി നീക്കമാരംഭിച്ചു. ആദ്യം പുണെയിലെ കേന്ദ്ര വാട്ടര് പവര് റിസര്ച്ച് സ്റ്റേഷനെ പഠനം ഏല്പിച്ചു. ഈ പഠനപ്രകാരമുള്ള പെരുമാതുറയിലെ തെക്കേ മുലിമുട്ടിന്റെ നീളം 330 മീറ്റര്കൂടി വര്ധിപ്പിച്ച് 660 ആക്കുക, താഴംപള്ളിയിലെ പുലിമുട്ടിലെ 240 മീറ്ററിനുശേഷമുള്ള ഭാഗം പൊളിച്ച് നേരെയാക്കി 240 മീറ്റര്കൂടി കൂട്ടി 440 ആക്കുക. ഒപ്പം താഴംപള്ളിയിലെ തീരസംരക്ഷണത്തിനായി ഗ്രോയിന് നിര്മിക്കുക, ഡ്രഡ്ജിങ് ആന്ഡ് റിക്ലമേഷന്, വാട്ടര് സപ്ലെ, വൈദ്യുതീകരണം എന്നീ പ്രവര്ത്തനങ്ങള് നടത്താന് സര്ക്കാര് അടുത്തിടെ തീരുമാനിച്ചു. ഇതിനായി കേന്ദ്ര സര്ക്കാരിന്റെ രാഷ്ട്രീയവികാസ് കൃഷിയോജന പദ്ധതിയില്നിന്നും 31 കോടി രൂപ അനുവദിക്കുകയുംചെയ്തു.

അഞ്ചുതെങ്ങ്, പെരുമാതുറ തുടങ്ങിയ ഇടങ്ങളിലെ ആയിരക്കണക്കിന് നിവാസികളുടെ സ്വപ്നമാണ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം. തീരമേഖലയുടെ സമഗ്രമാറ്റത്തിന് ഇത് വഴിവെക്കുമെന്നാണ് പ്രതീക്ഷ. എന്നാല് കഴിഞ്ഞ ആറ് വര്ഷത്തിനിടയില് പുലിമുട്ട് നിര്മാണത്തിനായി 13 കോടിയിലധികം രൂപയാണ് ഇവിടെ വെള്ളത്തിലൊഴുക്കിയത്. പുതിയ നിര്മാണവും കോടികള് കൈയിട്ടുവാരിയശേഷം പാതിവഴിയിലാക്കിക്കളയുവാനാണോ എന്ന ആശങ്ക അഞ്ചുതെങ്ങ് നിവാസികള്ക്കുണ്ട്.


0 comments: