അഞ്ചുതെങ്ങ് ഒന്നാംപാലം മാര്‍ച്ചിനുള്ളില്‍ സഞ്ചാരയോഗ്യമാക്കാന്‍ ശ്രമിയ്ക്കുമെന്ന് അധിക്രിതര്‍...

അഞ്ചുതെങ്ങ്-വര്ക്കല പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നിര്മിക്കുന്ന നെടുങ്ങണ്ട ഒന്നാംപാലത്തിന്റെ പണി അന്തിമഘട്ടത്തിലേക്ക്. മറ്റ് തടസ്സങ്ങള് ഒന്നും സംഭാവിയ്ച്ചില്ലെങ്ക്കില് ഈ വരുന്ന മാര്ച്ചിനുള്ളില് പാലം പണിതീര്ത്ത് എത്രയുംവേഗം പൊതുജനങ്ങള്ക്കായി തുറന്നുനല്കാനുള്ള ശ്രമമാണ് ഇപ്പോള് നടക്കുന്നതെന്ന് അധികൃതര് പറയുന്നു.

2005ല് നിര്മാണം തുടങ്ങിയ പാലത്തിന്റെ പണി നിരവധി തടസ്സങ്ങളില്പ്പെട്ട് നിലച്ചിരുന്നു. ഏഴ് വര്ഷങ്ങള്ക്ക് ശേഷമാണ് പ്രതിസന്ധികള് തരണംചെയ്ത് അന്തിമരൂപത്തിലേക്ക് എത്തുന്നത്. അഞ്ചുതെങ്ങ്, കടയ്ക്കാവൂര്, വക്കം തുടങ്ങിയ തീരദേശമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും ടൂറിസം, സാംസ്കാരിക മേഖലകളുടെ കുതിപ്പിനും ലക്ഷ്യമിട്ടാണ് പാലത്തിന്റെ പണി ആരംഭിക്കുന്നത്. 105 മീറ്റര് നീളത്തില് 11 മീറ്റര് വീതിയിലായിരുന്നു നിര്മാണം. നാല് സ്പാനുകളാണ് പാലത്തിലുള്ളത്. 1.7 മീറ്റര് വീതിയില് ഇരുഭാഗത്തും നടപ്പാതയുമുണ്ട്. 9.6 കോടി രൂപയാണ് നിര്മാണച്ചെലവ് പ്രതീക്ഷിച്ചത്. 2005ല് പണിതുടങ്ങി രണ്ടുവര്ഷം കഴിഞ്ഞപ്പോള് കരാറുകാരന് പണി നിര്ത്തിപ്പോയി. പണി പാതിയില് നിലച്ചപ്പോള് പാലം പൂര്ത്തിയാക്കണമെന്നുകാട്ടി ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടായി. ഒടുവില് അധികൃതര് ഇടപെട്ട് വീണ്ടും കരാര് ക്ഷണിച്ചു. 2011 നവംബറില് വീണ്ടും നിര്മാണം തുടങ്ങിയ പണി ആറുമാസത്തിനുള്ളില് തീര്ക്കുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാല് നിര്മാണ കരാര് കാലാവധി കഴിഞ്ഞിട്ടും പണി എങ്ങുമെത്തിയില്ല. ഇതിനെതിരെ പ്രതിഷേധം ഉയര്ന്നു. ഈ സാഹചര്യങ്ങള്ക്കിടയിലാണ് വര്ഷങ്ങള്ക്കൊടുവില് പാലം യാഥാര്ഥ്യമാകുന്നത്. നിലവില് നാല് സ്പാനുകളില് ഒന്ന് മാത്രമാണ് ബാക്കി. അപ്രോച്ച് റോഡുകളുടെ ടാറിങ്ങിന്റെ പ്രാരംഭ പ്രവര്ത്തനങ്ങള് തുടങ്ങിയിട്ടുണ്ട്. അവസാന സ്പാനിന്റെ പണി അടുത്തമാസം തീര്ത്ത് മാര്ച്ച് 31നുള്ളില് പാലം ഗതാഗതസജ്ജമാക്കാനാണ് ശ്രമമെന്ന് അധികൃതര് പറഞ്ഞു.

അധികൃതര് വാക്ക് നല്കി എങ്കിലും മറ്റു തടസ്സങ്ങള് ഒന്നും സംഭവിയ്ക്കരുതെ എന്ന പ്രാര്ത്ഥനകളുമായ് നെഞ്ചിടിപ്പോടെ കാത്തിരിയ്ക്കുകയാണ് അഞ്ചുതെങ്ങ് നിവാസികള് .
0 comments: