കടലിൽ മരിച്ചു...

Photo
ഇന്നലെ വൈകുന്നേരം 4 മണിക്കായിരൂ ന്നു മരണം സംഭവിച്ചത്.
38 വയസ്സുള ലാസറിൻറെ കുടുംബവീട് എർത്തുമുക്കിലാണ് (അഞ്ചുതെങ്ങ് ബോട്ട് യാർഡിന് സമീപം). ഇപ്പോൾ മണ്ണാർക്കുളത്തായിരൂന്നൂ താമസം. ഭാര്യ ആഗ്നസ്, മക്കൾ അനില, അക്ഷിത, അഭിലാഷ്. കഴിഞ്ഞ വർഷം ഇതുപോലൊരൂ അപകടത്തിൽനിന്ന് ലാസർ രക്ഷപെട്ടായിരന്നു.
ഇന്നലെ വൈകുന്നേരം എഞ്ചിൻ ഘടിപ്പിച്ച ഫൈബർ മരത്തിൽ ലാസറിനൊപ്പം ലീനുമുണ്ടായിരൂന്നു. ശക്തമായ തിരയിൽപെട്ട് മരം മറിയുകയും രണ്ടുപേരൂം സുരക്ഷിതരായി തിരികെ എത്തുകയും ചെയ്തു. എന്നാൽ കേടായ എഞ്ചിൻ മാറ്റി വേറെ വച്ച് വീണ്ടും മരം ഇറക്കി. എന്നാൽ പിന്നേയും മരം മറിഞ്ഞു. ലീൻ സുരക്ഷിതമായ് കരയിലെത്തി. ലാസർ കരയിലെത്തിയെന്നാലും ഉടൻ കുഴഞ്ഞ് വീഴുകയും ആശുപത്രിയിൽ പോകുന്ന വഴി മരണപ്പെടുകയും ചെയ്തു.
അടക്കം ഇന്ന് 3 മണിക്ക് അഞ്ചുതെങ്ങ് സെൻറ് പീറ്റേഴ്സ് ദേവാലയത്തിൽ.

Shiju Basil


0 comments: