ഉപരോധ സമരം... അഞ്ചുതെങ്ങ്‌ സമരച്ചൂടിൽ...

സാധാരണയായി ഒരു ഹർത്താലോ ബന്ദോ ബാധിക്കാത്ത അഞ്ചുതെങ്ങ്‌ ഇന്നു സമരപൂരിതമായിരുന്നു. തുറമുടക്കം കാരണം തീരം നിശ്ചലമായിരുന്നു.
തീരപരിപാലന നിയമം ഭേദഗതി ചെയ്യുക കൊല്ലി വള്ളങ്ങളെ നിരോധിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടു അഞ്ചുതെങ്ങ്‌ തീരദേശ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ റോഡ്‌ ഉപരോധസമരം ഇന്നു രാവിലെ 9 മണിമുതൽ നടന്നു. അഞ്ചുതെങ്ങിൽ നിന്നും മാമ്പള്ളിയിൽ നിന്നും ചംബാവിൽ നിന്നും വൻ ജാഥകൾ ജംഗ്ഷനിൽ ഒത്തു കൂടി റോഡ്‌ ഉപരോധിച്ചു. അഞ്ചുതെങ്ങ്‌ വികാരി ഫാദർ മൈക്കിൾ തോമസ്‌ ഉപരോധം ഉത്ഘാടനം ചെയ്ത്‌ പ്രസംഗിച്ചു. തുടർന്ന് മാമ്പള്ളി, ചംബാവ്‌ വികാരിമാരും അഞ്ചുതെങ്ങ്‌ പഞ്ചായത്ത്‌ പ്രസിഡന്റും മറ്റ്‌ ആക്ഷൻ കൗൺസിൽ അംഗങ്ങളും ജനപ്രതിനിധികളും നേതാക്കളും കൊല്ലിവള്ളങ്ങളുടെ ദോഷവശങ്ങളെക്കുറിച്ചും തീരപരിപാലന നിയമത്തിലെ അപാകതക ളെക്കുറിച്ചും പ്രസംഗിക്കുകയും സമരത്തിനു പിന്തുണയും അഭിവാദ്യങ്ങളും അർപ്പിക്കുകയും ചെയ്തു.
ആയിരങ്ങൾ പങ്കെടുത്ത ഉപരോധ സമരം സമര നേതാക്കളുടെ അറസ്റ്റോടുകൂടി അവസാനിച്ചു.



0 comments: