Fwd: Art Room...



 


കുട്ടികൾക്ക്‌ ചിത്രരചനയിൽ പ്രാവീണ്യം നേടുന്നതിനായി അഞ്ചുതെങ്ങ്‌ സെന്റ്‌ ജോസഫ്സ്‌ സ്കൂളിൽ 'Art Room' പ്രവർത്തനമാരംഭിച്ചു. ആർ. സി. മാനേജ്മന്റ്‌ വിദ്യാലയങ്ങളിൽതന്നെ ആദ്യത്തെ സംരംഭമാണിത്‌. ഇതിന്റെ ഔദ്യോഗിക ഉത്ഘാടനം 20.11.2013 നു പ്രശസ്ത ബാല ചിത്രകാരി സൈറ നിർവ്വഹിച്ചു. അതി രൂപതാ വിദ്യാഭ്യാസ ജോയിന്റ്‌ ഡയറക്ടർ സ്റ്റീഫൻ കുലാസ്‌, പ്രിൻസിപ്പാൾ, എച്‌. എം, ചിത്രകലാദ്ധ്യാപകൻ സജിത്‌ എ റെമഡി തുടങ്ങിയവർ ചടങ്ങിൽ സന്നിഹീതരായിരുന്നു.
വിദ്യാർത്ഥികളിൽ ചിത്രകലാബോധം വളർത്തുക, അഭിരുചിയുള്ളവർക്കു വിദഗ്ദ പരിശീലനം നൽകുക, വരക്കാനാവശ്യമായ  സാമഗ്രികൾ സൗജന്യമായി നൽകുക, ചിത്രങ്ങൾ പ്രദർശ്ശിപ്പിക്കുക തുടങ്ങിയവയാണു ആർട്‌ റൂമിന്റെ ഉദ്യേശ്യ ലക്ഷ്യങ്ങൾ. സ്കൂളിലെ അദ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സഹകരണത്തോടുകൂടി ചിത്രകലാദ്ധ്യാപകൻ സജിത്‌ എ റെമഡി യാണു ഇതു നടപ്പിലാക്കിയതു.



0 comments: