Dangerous ride...


Photo
പോലീസിനെ നോക്കുകുത്തിആക്കി അഞ്ചുതെങ്ങ് പഞ്ചായത്തിലെ തിരക്കേറിയ റോഡുകളിലും പ്രധാന സകൂളുകള്‍ക്ക് മുന്നിലൂടെയും ബൈക്കുക്കള്‍ ചീറിപ്പായിക്കുന്നു. അഞ്ചുതെങ്ങ് നിവാസികളിലും വിദ്യാര്‍ധികളിലും മാതാപിതാക്കളിലും ഇത് ഭീതിപടര്‍തിയിരിയ്ക്കുകയാണ്. അപകടമാം വിധം ചീറിപ്പാഞ്ഞുകൊണ്ട് ഇക്കൂട്ടര്‍ സവാരിയ്ക്കിറങ്ങുന്നത് രാവിലെയും വൈകുന്നേരങ്ങളിലുമാണ് ( സ്കൂള്‍ ആരംഭിയ്ക്കുന്നതും അവസനിയ്ക്കുന്ന
തുമായ സമയങ്ങളില്‍ ). ഉച്ചത്തില്‍ സൗണ്ട് പുറപ്പെടുവിക്കാനുള്ള ഉപകരണങ്ങളും മറ്റും പിടിപ്പിയ്ച്ച അമിതവേഗത്തില്‍ ചീറിപ്പായുവാന്‍ ശേഷിയുള്ള മോട്ടാര്‍ സൈക്കിളുകളും മറ്റുമാണ് ഇതിനായി ഇവര്‍ ഉപയോഗപ്പെടുത്തുന്നത് ഇവയില്‍ ഭൂരിഭാഗം വാഹനങ്ങള്‍ക്കും ഇന്ഷുറന്സോ മറ്റു രേഘകളോ ,ഉണ്ടാകാറില്ല. മാത്രവുമല്ല ഇത്തരത്തില്‍ ഭീതിപടര്‍ത്തും വിധം വാഹനം ഓടിയ്ക്കുന്നവരില്‍ ലൈസന്‍സുകള്‍ ഇല്ലാത്തവരാണ് യേറെയും . പ്ലാവഴികം ജെന്‍ക്ഷന്‍ അഞ്ചുതെങ്ങ് സെന്റ്‌ ജോസഫ്സ് ഹയര്‍ സെകണ്ടറി സ്കൂള്‍ , നെടുങ്ങണ്ട ശ്രീനാരായണ ബി-എഡ് കോളേജ് , നെടുങ്ങണ്ട ശ്രീനാരായണ ഹയര്‍ സെകണ്ടറി സ്കൂള്‍ , അഞ്ചുതെങ്ങ് സേക്രട്ട് ഹാര്‍ട്ട്‌ ഹൈ സ്കൂള്‍ , അഞ്ചുതെങ്ങ് ജെന്‍ക്ഷന്‍ തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാനമായും ഇത്തരം വിക്രീയകള്‍ക്കായി ഇത്തരക്കാര്‍ തിരഞ്ഞെടുക്കുന്നത്. സ്കൂളുകളില്‍ പഠിയ്ക്കാന്‍ വരുന്ന കുട്ടികളിലും ബൈക്ക് ഉപയോഗിയ്ക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ് ഇവരും മോശക്കാരല്ല , ഇവര്‍ ക്ലാസ്സുകള്‍ക്കു ശേഷം ഒരു ബൈക്കില്‍ മൂന്നുപെരോളം ഇത്തരത്തില്‍ ഭീതിജനിപ്പിയ്ച്ചുകൊണ്ട് യാത്രചെയ്യാറണ്ടെന്നു നാട്ടുകാര്‍ പറയുന്നു. മാത്രവുമല്ല വിദ്യാര്‍ധിനികളെ ശല്ല്യപ്പെടുത്താറുമുണ്ടത്ത്രെ. അഞ്ചുതെങ്ങിലെ പലഭാഗങ്ങലിലും നാട്ടുകാര്‍ ഇത്തരക്കാരെ കൈകാര്യം ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കാര്യങ്ങള്‍ ഇത്രകണ്ട് വഷളായിട്ടുപോലും അഞ്ചുതെങ്ങ് പോലീസ് ഇതിനെതിരെ ശക്തമായ നടപടി സ്വീകരിയ്ക്കുവാനോ യഥാസമയങ്ങളില്‍ പെട്രോളിംഗ് ശക്തമാക്കുവാനോ ശ്രദ്ധിയ്ചിട്ടില്ല. അഞ്ചുതെങ്ങിലെ വിധ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിയ്ക്കുന്നതില്‍ ഭൂരിഭാഗവും മറ്റു പഞ്ചായത്തുകളില്‍ നിന്നും എത്തുന്ന കുട്ടികളാണ് അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങളെ ഇ കുട്ടികളുടെ മാതാപിതാക്കളില്‍ ഉണ്ടാക്കുന്ന ഭീതി ചെറുതൊന്നുമല്ല. ഇത്തരത്തില്‍ അമിതവേഗത്തിലും മറ്റും വാഹനമോടിയ്ച്ചു ഉണ്ടാകുന്ന അപകടങ്ങള്‍ ദിനംപ്രതി വര്ധിയച്ചു വരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഇ അനങ്ങാപ്പാറ നയം. പോലീസും സ്കൂള്‍ മാനെജ്മെന്റ്റുകള്‍ എത്രയും പെട്ടെന്ന്‌ ഇ വിഷയത്തില്‍ നടപടികള്‍ സ്വീകരിയ്ച്ചില്ലെങ്ക്കില്‍ ഒരുപക്ഷെ മനസാക്ഷിയെ ഞെട്ടിയ്ക്കുന്ന മറ്റൊരു ദുരന്തത്തിനു അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വേദിആയെക്കാം.


0 comments: