റോഡ് തടയലും ഉപരോധവും...

Photo
അഞ്ചുതെങ്ങിൽ റോഡ് തടയലും ഉപരോധവും...
ഹൈക്കോടതി നിരോധിച്ച സ്വകാര്യ മീൻ ചന്തകളുടെ നടത്തിപ്പുമായി ഇന്നലെ ഒരൂ യോഗം കൂടുകയൂം ഇന്ന് CI യുടെ നേതൃത്തത്തിൽ ഒരൂ യോഗം നടത്താമെന്നും ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ മീൻ വിറ്റാൽ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഇന്ന് രാവിലെ പോസ്റ്റ് ഓഫീസിന് സമീപമുളള സ്വകാര്യ മീൻ ചന്തയിൽ കച്ചവടം നടത്തുകയുണ്ടായി. മീൻ വാഹനങ്ങൾ റോഡിൽ തടസ്സമായതിനാൽ പോലീസ് എത്തി വാഹനങ്ങൾ മാറ്റുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് മത്സ്യവിപണനം നടത്തുന്ന സ്ത്രീകളും മറ്റ് ഏജൻറുമാരൂം കമ്മീഷൻ കാരൂം ചേർന്ന് അഞ്ചുതെങ്ങ് ജംഗ്ഷനിൽ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. ഇത് ഏകദേശം 2 മണിക്കൂ റോളം നീണ്ടു. കടക്കാവൂരിൽ നിന്നും വർക്കലനിന്നും CI നേതൃത്വത്തിൽ വൻ പോലീസ് സംഘം വന്നാണ് ഗതാഗതം പുനസ്ഥാപിച്ചത്. CI അടിയന്തിര യോഗം വിളിച്ചിരിക്കുകയാണ്. വൻ പോലീസ് സംഘം സ്ഥലത്ത് ക്യാംബ് ചെയ്യുന്നുണ്ട്.


0 comments: